Sports

‘സ്ത്രീ ഉണ്ടെങ്കിൽ ഭാരതമുണ്ട്’; എന്തുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് പിങ്ക് ജേഴ്‌സി ധരിച്ചത്?

ജയ്പൂരിൽ ശനിയാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പ്രത്യേക പിങ്ക് ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങിയത്. രാജസ്ഥാൻ റോയൽസും രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘പിങ്ക് പ്രോമിസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.

ഗ്രാമീണ രാജസ്ഥാനിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി ക്രിക്കറ്റിനെ ഒരു മാധ്യമമായി ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ മത്സരത്തിൽ അടിക്കുന്ന ഓരോ സിക്സറിനും പകരം ആറ് വീടുകൾ വീതം റോയൽസ് സോളാർ പവർ ഉപയോഗിച്ച് പ്രകാശിപ്പിക്കുമെന്ന് ടോസ് വേളയിൽ അറിയിച്ചു. 19 വയസ്സുകാരിയായ സമീക്ഷ രമേശ്വർ മുന്ദാഡ രൂപകൽപ്പന ചെയ്ത ഈ ജേഴ്‌സി ‘സ്ത്രീ ഉണ്ടെങ്കിൽ ഭാരതമുണ്ട്’ എന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മത്സരത്തില്‍ 77 റൺസിസിന് ഗുജറാത്തിനോട് രാജസ്ഥാൻ റോയൽസ് തോറ്റു. ക്യാപ്റ്റൻ റിയാൻ പരാഗിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനാൽ യശസ്വി ജയ്‌സ്വാൾ ആണ് ഈ മത്സരത്തിൽ രാജസ്ഥാനെ നയിച്ചത്. ഗുജറാത്ത് ടീമിൽ മാനവ് സുതാറിന് പകരം പ്രസിദ്ധ് കൃഷ്ണ ഇടംപിടിച്ചപ്പോൾ, രാജസ്ഥാൻ ഷിമ്രോൺ ഹെറ്റ്‌മെയർ, യാഷ് രാജ് പുഞ്ച എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *