തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി അറിയാവുന്നയാളാവും പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം.
മുറിയില്‍ ഈ പെണ്‍കുട്ടിമാത്രമാണുണ്ടായിരുന്നത് . മറ്റ് മുറികളിലെല്ലാം ഒന്നിലേറപ്പേരുണ്ടായിരുന്നു. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അതിക്രമം. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതിയെക്കുറിച്ച് ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
ഈ സ്ഥലത്തെക്കുറിച്ച് നന്നായി അറിവുള്ള ആളാണ് കൃത്യത്തിന് പിന്നലെന്നും പൊലീസ് കരുതുന്നു. ഹോസ്റ്റലില്‍ സിസിടിവികള്‍ ഇല്ലെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. അതേസമയം തന്നെ മേഖലയില്‍ മറ്റു ഭാഗങ്ങളിലുളള സിസിടിവി ദൃശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തി ടെക്നോപാര്‍ക്കിലടക്കം ജോലി ചെയ്യുന്ന ഒട്ടേറെ യുവതികള്‍ ഇവിടെ വീട് വാടകയ്ക്കെടുത്തും പേയിങ് ഗസ്റ്റായും കഴിയുന്നുണ്ട്. അത്തരമൊരു സ്ഥലത്തുണ്ടായ ഈ സംഭവം വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.




