ഭോപ്പാല്‍: മധ്യപ്രദേശില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ലെ ബുര്‍ഹാന്‍പുര്‍ ഖക്നാറിലെ സി.എച്ച്.സിയില്‍ ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പീഡനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2024 ഏപ്രില്‍ 18ന് രാവിലെ 6.45 നാണ് സംഭവമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ആശുപത്രിയിലെ സ്ട്രെക്ച്ചറില്‍ കിടക്കുന്ന സ്ത്രീയുടെ മൃതദേഹം ഒരാള്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ഭൗരഘട്ട് പ്രദേശത്തെ തന്‍ജിയാപത് സ്വദേശിയായ നിലേഷ് ഭിലാല (25) എന്നയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹെല്‍ത്ത് സെന്ററിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗത്തിലേക്ക് പ്രതി എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി കേസില്‍ അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.
വീഡിയോയിൽ കാണുന്നത് പോലെ, സിസിടിവി ക്യാമറയുടെ പരിധിയിൽ നിന്ന് മാറ്റി മൃതദേഹത്തെ കൊണ്ടുപോയ ശേഷം ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. കുറച്ച് സമയത്തിന് ശേഷം, മൃതദേഹം തറയിലൂടെ വലിച്ചിഴച്ച് സ്ട്രെച്ചറിനരികിൽ കൊണ്ടുവരുന്നതും പിന്നീട് ഇയാൾ നടന്നകലുന്നതും കാണാം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഖാക്നാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് അഭിഷേക് ജാദവ് പറഞ്ഞു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.എങ്കിലും, സർക്കാർ ആശുപത്രിയിലെ മോർച്ചറി മുറിയിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.




