പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനം. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. പത്തനംതിട്ട ചരല്‍ക്കുന്നില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്.
യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് FIR. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം മുളകുസ്പ്രേ അടിച്ചു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു. ഇരുമ്പുവടികൊണ്ട് ദേഹമാസകലം അടിച്ചു, നഖം പിഴുതെടുത്തു, മൊബൈലും പണവും തട്ടിയെടുത്ത ശേഷം യുവാവിനെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് യുവതിയാണ്. വീട്ടിലെത്തിച്ച ശേഷം സമാനമായ രീതിയില്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളെയും പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതികള്‍. ഓട്ടോ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാക്കളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. വിഡിയോ ഉള്‍പ്പെടെ പകര്‍ത്തിയതുകൊണ്ട് പുറത്തറിഞ്ഞാല്‍ നാണക്കേട് ആവുമെന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നാണ് യുവാക്കള്‍ പറയുന്നത്.




