Hollywood

അമ്മയെ ഇങ്ങിനെ കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല ; അശ്ലീലരംഗങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി മേഗന്‍ ഫോക്‌സ്

ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റായ നടിമാരില്‍ ഒരാളാണ് മേഗന്‍ ഫോക്‌സ്. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ വരുന്ന സിനിമകളില്‍ ഒപ്പിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് നടിയിപ്പോള്‍. തന്റെ മക്കള്‍ കാണുന്നു എന്നതാണ് നടിയെ ഇത്തരം രംഗങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ തനിക്ക് കഴിവുള്ള ചിലയാളുകളുടെ നല്ല പ്രൊജക്ടുകള്‍ നഷ്ടമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.

ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ എക്‌സ്-റേറ്റഡ് സിനിമകളൊന്നും ഒപ്പിടില്ലെന്നും അശ്‌ളീലരംഗങ്ങള്‍ ചെയ്യില്ലെന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും താരം 2016 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”ആണ്‍കുട്ടികള്‍ ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലാത്തത് എന്ന് കരുതുന്ന ചില കാര്യങ്ങളുണ്ട്.

ഞാന്‍ വായിച്ചിട്ടുള്ള ചില നല്ല പ്രോജക്റ്റുകളുണ്ട്. അതിന് പിന്നില്‍ കഴിവുള്ള ആളുകളും കഴിവുള്ള സംവിധായകരുമായിരുന്നു. എന്നാല്‍ ആ സിനിമയില്‍ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്റെ മക്കള്‍ക്ക് അറിയാനോ കാണാനോ കഴിയാത്ത കാര്യങ്ങളാണ്. ”ഒരു സെലിബ്രിട്ടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് എച്ച്ബിഒയില്‍ വരുന്ന ഒരു പ്രോജക്റ്റ് എനിക്ക് ഒരു ഓഫര്‍ വന്നു. എന്നാല്‍ അതില്‍ വളരെ ഗ്രാഫിക് സെക്‌സ് സീനുകള്‍ ഉണ്ടായിരുന്നു. അവ തരംതാഴ്ത്തുന്ന കാര്യങ്ങളാണ്.

കുട്ടികള്‍ക്ക് കാണേണ്ടത് എന്താണ് കാണരുതാത്തത് എന്താണ് എന്ന തീരുമാനിക്കേണ്ടത് അമ്മയാണ്. അത്തരം ചില കാര്യങ്ങള്‍ ചെയ്യുന്നത് എന്റെ കുട്ടികള്‍ക്ക് കാണാന്‍ കൊള്ളാവുന്ന കാര്യമാണെന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല. എന്റെ ആണ്‍കുട്ടികള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും കരുതുന്നില്ല. അവര്‍ക്ക് അനുഭവത്തെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കലയില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല. അത് നിങ്ങളുടെ സ്വന്തം അമ്മയാകുമ്പോള്‍ അത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നു.” താരം മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മേഗന്‍ ഫോക്സ് ഇപ്പോള്‍ സംഗീതജ്ഞനായ മെഷീന്‍ ഗണ്‍ കെല്ലിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. 2022 ജനുവരിയില്‍ ഇരുവരും ഔദ്യോഗികമായി വിവാഹനിശ്ചയം നടത്തിയെങ്കിലും, അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരന്നിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനില്‍ താരത്തിന് നോഹ, ബോധി, ജേര്‍ണി എന്നിങ്ങനെ മൂന്ന് ആണ്‍മക്കളുണ്ട്.