ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും പൊതുപ്രവര്‍ത്തകന്‍ രാഘവ് ചദ്ദയുടെയും വിവാഹ ആഘോഷത്തിലാണ് സിനിമ ലോകം. സെപ്റ്റംബര്‍ 24-ന് ഉദയപൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പോകുന്നതിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പരിനീതിയെ കണ്ട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
മോണോടോണ്‍ റെഡ് ജംസ്യൂട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സ്‌റ്റോളും ധരിച്ചിരുന്നു. ആ ജംസ്യൂട്ടില്‍ താരം അങ്ങേയറ്റം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധക പക്ഷം. ചിലര്‍ പറയുന്നത് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു എന്നായിരുന്നു. അതേസമയം രാഘവിനെയും വിമാനത്താവളത്തില്‍ വച്ച് കണ്ടിരുന്നു.
നീല ജീന്‍സും കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും കറുത്ത സെമി ഫോര്‍മല്‍ ഷൂവുമായിരുന്നു രാഘവ് ധരിച്ചിരുന്നത്. ഉദയപൂരിലെ താജ് ലേക്ക് പാലസ്, ലീല പാലസ് എന്നി രണ്ട് ഹോട്ടലുകളിലായായിരുന്നു ചടങ്ങ്.