അടൂര്‍: വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും പോലീസ് കസ്‌റ്റഡിയില്‍. പറക്കോട് തളിയാട്ട് കോണത്ത്(ദേവനിലയം) വീട്ടില്‍ തങ്കപ്പ(66)നാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിച്ച മകന്‍ സിജി(42), ഭാര്യ സൗമ്യ(38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 20ന് ഉച്ചയ്‌ക്കു രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. തങ്കപ്പന്‍ വേറെയാണ് താമസം.
മകന്റെ വീട്ടിലേക്കെത്തിയപ്പോഴായിരുന്നു മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചത്. വയോധികനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് തങ്കപ്പന്റെ മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു.
സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ട അടൂർ പൊലീസ് തങ്കപ്പന്റെ മൊഴിയെടുത്തശേഷം ഇരുവർക്കുമെതിരെ കേസെടുത്തു. സമീപവാസി പകര്‍ത്തിയ ദൃശ്യങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നത്. ആയുധം ഉപയോഗിച്ചുളള മര്‍ദനം, അസഭ്യം വിളി, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് സിജിക്കും ഭാര്യ സൗമ്യക്കുമെതിരെ ചുമത്തിയിട്ടുളളത്.
മദ്യപാനം ശീലമാക്കിയ ആളാണ് തങ്കപ്പനെന്നും ഇതേതുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് മർദനത്തിന് കാരണമെന്നും മകനും മരുമകളും പൊലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് സൗമ്യയെ കാണാതായിരുന്നു. പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




