ഫോളോവേഴ്സിനെ കൂട്ടാന്‍ ഇക്കിളിപ്പെടുത്തുന്ന കണ്ടന്‍റുകളിട്ട ‘XXXX സ്വര്‍ഗം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കൊച്ചി സൈബര്‍ പൊലീസ് പൊക്കി അകത്താക്കി. പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് പൊലീസ് ജയിലിലാക്കിയത്.
പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയിരുന്നത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസിന് മുന്നില്‍ പരാതിയുമായെത്തി. ഇതോടെ സ്വര്‍ഗത്തിന്റെ ഉടമ അറസറ്റിലായി.
പറവൂരിലെ കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി പഠനത്തിനൊപ്പമായിരുന്നു ഈ കണ്ടന്റ് ഉണ്ടാക്കലും. സമൂഹമമാധ്യമ ങ്ങളില്‍ നിന്ന് നടിയുടെ ചിത്രങ്ങളും വീഡിയോയും ഡൗണ്‍ലോഡ് ചെയതെടുത്ത ശേഷമാണ് മോര്‍ഫിങ് നടത്തിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇക്കിളിപ്പെടുത്തുന്ന വാക്കുകള്‍ കൂടി ചേര്‍ത്ത് പോസ്റ്റ് ചെയ്യും. ഇതിന് ലൈക്കും ഷെയറും കൂടി കൂടിവന്നതോടെ ശരത്തിന് കൂടുതല്‍ ആവേശമായി.
ജനുവരിയില്‍ നടി കൊച്ചി സിറ്റി സൈബര്‍ പൊലീസിന് മുന്നിലെത്തി പരാതി നല്‍കി. അക്കൗണ്ടിന്റെ വിവരങ്ങളും കൈമാറി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ‘XXXX സ്വര്‍ഗം’ത്തിന്റെ പൂട്ട് പൊലീസ് തുറന്നു. വ്യാജ പേരിനും നടിയുടെ ചിത്രങ്ങളുടെയും മറവില്‍ ഒളിച്ചിരുന്ന അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി. സ്വന്തം മൊബൈലില്‍ തന്നെയാണ് മോര്‍ഫിങും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ശരത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ആ മൊബൈല്‍ തന്നെ ശരത്തിനെ കുടുക്കി. ശരത്തിശരത് ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് പറവൂര്‍ മനക്കപ്പടിയില്‍ നിന്ന് മൊബൈല്‍ ഫോണടക്കം ഇയാളെ കുടുക്കി.




