അമേരിക്കയില്‍ ഓൺലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷവും 11 മാസവും തടവ് ശിക്ഷ . 32കാരനായ സിംഗപ്പൂര്‍ സ്വദേശി സെബാസ്റ്റ്യൻ ലൈ ചീ വെങ്ങിനെയാണ് സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. 17 വയസ്സുകാരനെന്ന് തെറ്റിധരിപ്പിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ വിവസ്ത്രയാകാന്‍ പെണ്‍കുട്ടിയോട് ഇയാള്‍ ആവശ്യപ്പെട്ടത്. 61 തവണയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഇയാള്‍ ദുരുപയോഗിച്ചത്. 16 കുറ്റങ്ങളാണ് സിംഗപ്പൂര്‍ കോടതി ഇയാള്‍ക്കെതിരെ ചുമത്തിയത്. പരോളിൽ ആയിരുന്നപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്തതിനാൽ 66 ദിവസം കൂടി ജയിൽ ശിക്ഷ അനുഭവിക്കാനും കോടതി Read More…
Tag: cyber crime
സ്വന്തംസ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറവച്ച് മുതലാളി; പൊക്കി വനിതാ ജീവനക്കാര്‍ !
തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഉടമ പിടിയിലായി. ചെക്കാലമുക്ക് സിന്ധുഭവനിൽ താമസിക്കുന്ന രാഹുൽ പി. അശോക് (38) എന്നയാളെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീടിന്റെ താഴത്തെ നിലയിൽ നടത്തുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് രാഹുൽ ക്യാമറ ഒളിപ്പിച്ചു വെച്ചത്. രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 2026 മാർച്ച് 13-നാണ് ശുചിമുറിയിൽ ക്യാമറ ഇരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ കയറിയ Read More…
59കാരിയെ പീഡിപ്പിച്ച് 58കാരന്‍; മാട്രിമോണി വഴി നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു
വിവാഹ വാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന 58-കാരൻ പിടിയിലായി. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശിയായ സന്തോഷ് ജോസിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59-കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഈ പരാതിക്കാരിയെയും സമാനമായ രീതിയിലാണ് ഇയാൾ Read More…
ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; യുവാവിനെതിരെ ഗുരുതര പരാതിയുമായി അഡ്വ. സാന്ദ്ര സദാനന്ദന്‍
സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അഡ്വക്കേറ്റ് സാന്ദ്ര സദാനന്ദൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ ആറുവർഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. തന്റെ അകന്ന ബന്ധു കൂടിയായ നിതിൻ കിച്ചു എന്ന യുവാവാണ് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് സാന്ദ്ര വെളിപ്പെടുത്തി. തന്റേത് മാത്രമല്ല, മലപ്പുറം വള്ളിക്കുന്ന് പ്രദേശത്തെ നിരവധി പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സ്കൂൾ കുട്ടികളുടെയും വരെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ Read More…
ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോ പകർത്തി യുവാവ്; ശേഷം ബന്ധുക്കൾക്ക് അയച്ചു !
ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും മൊബെെലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. പോത്തൻകോട് താമസിക്കുന്ന 19കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പോത്തൻകോട് പൊലീസ് കേസ് എടുത്തത്. ഏറെ നാളായി പെൺകുട്ടി കിരണുമായി പ്രണയ ബന്ധത്തിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കിരണിൻ്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ താമസമാക്കിയിരുന്നു. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ Read More…
‘നഗ്നഫോട്ടോ അയച്ചില്ലെങ്കില്‍ ഞാനിപ്പോ ചാകും’; ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, ഒടുവില്‍ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍
ആത്മഹത്യാഭീഷണി മുഴക്കി തന്ത്രത്തിലൂടെ കൈക്കലാക്കിയ 17വയസുകാരിയുടെ നഗ്നഫോട്ടോകള്‍ പോണ്‍വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ രാഹുൽ നിർബന്ധിക്കുകയായിരുന്നു. അത് പറ്റില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ വേറൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ തന്നോട് ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അങ്ങനെ ഫോട്ടോകൾ കൈക്കലാക്കി . അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ Read More…
തിരുവനന്തപുരത്ത് തിയറ്ററുകളിൽ എത്തിയ കമിതാക്കളുടെ CCTV ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണം
തിരുവനന്തപുരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല. Read More…
പ്രണയബന്ധത്തില്‍നിന്നു പിന്മാറി, യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; യുവാവ് പിടിയില്‍
കടുങ്ങല്ലൂര്‍: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ യുവാവ് പോലീസിന്റെ പിടിയിലായി. മുവാറ്റുപുഴ സ്വദേശി ജിതു കുര്യനെ(28)യാണ് ബിനാനിപുരം ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍. സുനില്‍ അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്തെ പ്രമുഖ കോളജിലെ സഹപാഠിയായിരുന്ന യുവതി നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്. യുവാവുമായി വിവാഹത്തിനു യുവതിയുടെ വീട്ടുകാര്‍ തയാറായിരുന്നെങ്കിലും ഇരുവരും തമ്മില്‍ തെറ്റി. യുവതി ഗള്‍ഫിലേക്കു പോയതോടെ വീഡിയോ കോളിലൂടെയും മറ്റും ശല്യം തുടര്‍ന്നു. പിന്നീടു യുവതി കോള്‍ എടുക്കാതെയായി. അപ്പോഴാണ് കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ Read More…
കോടികളുടെ തട്ടിപ്പ് നടത്തി, ഭീഷണിയില്‍ ഡിജിറ്റല്‍ അറസ്‌റ്റ്: 20.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്‌റ്റില്‍
ചെങ്ങന്നൂര്‍: ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പിലൂടെ സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്ന് 20,50,800 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. കര്‍ണാടക, മൈസുരു സ്വദേശി ചന്ദ്രിക(21)യേയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്. നേഹ ശര്‍മ്മ എന്ന പേരിലാണ് പരാതിക്കാരനെ വാട്‌സ്‌ആപ് കോളില്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരില്‍ ആരോ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും അറിയിച്ചു. തുടര്‍ന്ന്, ഡിജിറ്റല്‍ അറസ്‌റ്റ് നടത്തുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിശ്വാസ്യതയ്‌ക്കായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ Read More…









