Crime

ഡിജിറ്റല്‍ അറസ്‌റ്റ്‌ പൊളിച്ച്‌ ബാങ്ക്‌ ജീവനക്കാര്‍, വീട്ടമ്മയുടെ 21 ലക്ഷം തട്ടാനുള്ള ശ്രമം തടഞ്ഞു

പത്തനംതിട്ട: രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക്‌ ഉദ്യോഗസ്‌ഥരുടെ ജാഗ്രത മൂലം നഷ്‌ടമായില്ല. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു തുക കൈമാറുന്നതിനു തൊട്ടുമുമ്പാണ്‌ ബാങ്ക്‌ അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്‌.വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 68 വയസുകാരിയെയാണ്‌ രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലാക്കിയത്‌. കഴിഞ്ഞ രണ്ടിന്‌ ഉച്ചയ്‌ക്കാണ്‌ ഇവരുടെ ഫോണിലേക്ക്‌ ആദ്യം വീഡിയോ കോള്‍ വരുന്നത്‌. മുംബൈ ക്രൈം ​ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്‌ വിളിക്കുന്നതെന്നും കാനറ ബാങ്കിലെ അക്കൗണ്ട്‌ ആധാര്‍ കാര്‍ഡില്‍ തിരിമറി Read More…

Crime

ഫോൺ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, 23കാരൻ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോ കണ്ട് ഞെട്ടി കേരള പൊലീസ്

പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോർത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്തെടുക്കും. ഹാക്കിങ്ങിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യവും Read More…

Crime

കൊച്ചിയില്‍ അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട്‌ വഴി മകന്റെ കോടികളു​ടെ സൈബര്‍ തട്ടിപ്പ്‌

കൊച്ചി: അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട്‌ മകന്‍ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തി.സൈബര്‍ തട്ടിപ്പിനെതിരേ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പോലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടിലാണ്‌ ഈ വിവരം പുറത്തുവന്നത്‌. കളമശേരി സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. മകന്‍ ദുരുപയോഗം ചെയ്‌ത അക്കൗണ്ടിലേക്കു വന്നതു കോടികളാണെന്നു പോലീസ്‌ പറയുന്നു. ഒളിവില്‍ പോയ മകനെ തെരഞ്ഞുവരുന്നു. അമ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്‌. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചി നഗരത്തില്‍ അറസ്‌റ്റിലായവരെല്ലാം വിദ്യാര്‍ഥികളാണെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 300 അക്കൗണ്ടുകള്‍ Read More…

Crime

ട്രെയിനിയായ യുവതിയുടെ മൊബൈലിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തി; പോൺ സൈറ്റിലിടുമെന്ന് ഭീഷണി, അറസ്റ്റ്

എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് Read More…

Crime

റിവ്യൂ എഴുതിയാല്‍ മതി! ‘വര്‍ക്ക്‌ ഫ്രം ഹോം’ തട്ടിപ്പ്‌: കൊച്ചിയില്‍ യുവതിയുടെ 5.75 ലക്ഷം തട്ടി

മട്ടാഞ്ചേരി : വര്‍ക്ക്‌ ഫ്രം ഹോം വഴി വരുമാനം നേടാം എന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ വീട്ടമ്മയില്‍ നിന്ന്‌ പണം തട്ടിയെടുത്തതായി പരാതി. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ 36 വയസുകാരിക്കാണ്‌ 5.75 ലക്ഷം രൂപയോളം നഷ്‌ടമായത്‌. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ്‌ ഈ തട്ടിപ്പ്‌ നടന്നതെന്നാണ്‌ വിവരം. ഇന്‍സ്‌റ്റാഗ്രാമില്‍ റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ്‌ യുവതി തട്ടിപ്പുകാരുടെ വലയില്‍ വീണത്‌. വര്‍ക്ക്‌ ഫ്രം ഹോം ചെയ്‌താല്‍ ദിവസവരുമാനമോ മാസവരുമാനമോ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യമായിരുന്നു ഇത്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി Read More…

Crime

‘സുമതി വളവ്‌ ‘ തട്ടിപ്പില്‍ പണം പോയത്‌ നൂറുകണക്കിനു പേര്‍ക്ക്? പുറത്തുപറയാത്തത് നാണക്കേട് ഭയന്ന്?

പാലോട്‌ ‘സുമതി വളവ്‌’ തട്ടിപ്പില്‍ പണം പോയതു നൂറു കണക്കിനു പേര്‍ക്കെന്നു നിഗമനം. നാണക്കേട് ഭയന്നാണ് പലരും തട്ടിപ്പിനിരയായത് പുറത്തുപറയാത്തത്. ഡേറ്റിങ്‌ ആപ്‌ വഴി ഓണ്‍ലൈന്‍ കെണി ഒരുക്കി യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണു വിവരം. സൈബര്‍ അന്വേഷണ മികവിലാണു നാലു പ്രതികളെ പടികൂടിയത്‌. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ്‌ പിടിച്ചെടുത്തു. നൂറോളം പേരെ ഇവര്‍ തട്ടിപ്പിന്‌ ഇരയാക്കിയതായാണ്‌ കണ്ടെത്തല്‍. തെളിവുകള്‍ Read More…

Crime

ഓരോ 20 മിനിറ്റിലും സൈബര്‍ തട്ടിപ്പ് ; ഛത്തീസ്ഗഡില്‍ 2 വര്‍ഷത്തിനുള്ളില്‍ പോയത് 700 കോടി…!

എല്ലാവരുടെ കൈയിലും സ്മാര്‍ട്ട്ഫോണുകളും എല്ലാ വിരല്‍ത്തുമ്പിലും ബാങ്കിംഗ് സൗകര്യവും ഉള്ളതിനാല്‍, ഡിജിറ്റല്‍ പണമിടപാടുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ഛത്തീസ്ഗഡ്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ഡാറ്റയാണ് ഞെട്ടിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 67,389 സൈബര്‍ തട്ടിപ്പ് പരാതികള്‍ ഫയല്‍ ചെയ്തു. അതായത്, ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ആപ്പുകള്‍, വഞ്ചനാപരമായ കോളുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ എന്നിവയിലൂടെ Read More…

Oddly News

ആരാണ് ‘സ്കാമർ’ സോഹം പരേഖ് ? 5 സ്റ്റാർട്ടപ്പുകളിൽ ജോലി, പ്രതിദിനം 2 ലക്ഷം രൂപ സമ്പാദിച്ച ഇന്ത്യൻ ടെക്കി

വ്യാജമായ റെസ്യൂമെയുണ്ടാക്കി ഒരേസമയം ഒന്നിലധികം സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി ചെയ്യുന്നുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ടെക് സംരംഭകൻ പരസ്യമായി ആരോപിച്ചു. 5 സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്ത് പ്രതിദിനം 2 ലക്ഷം രൂപ ഈ ഇന്ത്യൻ ടെക്കി സമ്പാദിക്കുന്നുണ്ടെന്നാണ് ആരോപണം. അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ മിക്‌സ്പാനലിന്റെ സഹസ്ഥാപകനും എഐ സംരംഭമായ പ്ലേഗ്രൗണ്ട് എഐയുടെ ഇപ്പോഴത്തെ മേധാവിയുമായ സുഹൈൽ ദോഷി ഉന്നയിച്ച ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. X-ലെ തുടർച്ചയായ പോസ്റ്റുകളിൽ, ദോഷി Read More…

Crime

ഇന്ത്യ– പാക്ക് സംഘർഷം മുതലെടുത്ത് സൈബർ കുറ്റവാളികൾ: കണ്ണുമടച്ച് സന്ദേശങ്ങൾ തുറക്കരുത്, വൈറസ് ഫയലുകളുമായി ഹാക്കർമാർ

ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വാട്സാപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ അടക്കം തട്ടിയെടുക്കാൻ വിവിധ ഫയലുകളും മറ്റും അയയ്ക്കുന്ന സംഘം സജീവമായതായി അധികൃതർ അറിയിച്ചു. എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ, സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന ഫയലുകൾ എന്ന പേരിൽ അയയ്ക്കുന്നതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എക്സിക്യൂട്ടബിൾ ഫയലുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്താൽ, വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവഴി സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ Read More…