Movie News

വിരാട്‌കോഹ്ലിയുടെ ബയോപിക് വരുമോ? രാംചരണ്‍ തേജ അഭിനയിക്കുമോ?

സ്‌പോര്‍ട്‌സ് ഡ്രാമകളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടെ ബയോപികിന്റെയും കാലമാണ് ഇപ്പോള്‍ സിനിമയില്‍. കപിലിന്റെ 1983 ലോകകപ്പ് വിജയവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ധോനിയും മേരികോമും തുടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്താരം മുത്തയ്യാ മുരളീധരനില്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ ബയോപിക്കിനെകുറിച്ചാണ് ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്.

എന്നാല്‍ കോഹ്ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കോഹ്ലിയുടെ ജീവിതം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും എന്നുറപ്പാണെന്നിരിക്കെ അത്തരം ഒരു താരമാണ് വരേണ്ടത്. ആര്‍ആര്‍ആറിന്റെ വിജയം രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ ആഗോള താരങ്ങളാക്കി മാറ്റിയിട്ടുണ്ട്.

അടുത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു സ്പോര്‍ട്സ് ഡ്രാമ ചെയ്യാനുള്ള ആഗ്രഹവും വിരാട് കോഹ്ലിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാനുള്ള ആഗ്രഹവും രാം ചരണ്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബയോപിക്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ അവതരിപ്പിക്കാന്‍ രാം ചരണ്‍ തീര്‍ച്ചയായും ചര്‍ച്ചയിലാണെന്നാണ് കിംവദന്തികള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഒരു പ്രശസ്ത ബോളിവുഡ് പ്രൊഡക്ഷന്‍ ബാനറാന് നടന് ഈ ആശയം നല്‍കിയതെന്നും അദ്ദേഹം ഇതിനകം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ചരന്റെ വൃത്തങ്ങള്‍ ഇത് തള്ളിയിട്ടുണ്ട്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജക്ട് പൂര്‍ത്തീകരിക്കുന്നതിലാണ് ഇപ്പോള്‍ രാം ചരന്റെ ശ്രദ്ധയെന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്. മെഗാഹിറ്റ് ആയിരുന്ന ആര്‍ആര്‍ആറിന് ശേഷം ഗെയിം ചേഞ്ചര്‍ എന്ന പേരില്‍ എസ് ശങ്കറുമായി ഒരു പൊളിറ്റിക്കല്‍ ത്രില്ലറിനായി എസ് ശങ്കറുമായി കൈകോര്‍ക്കാനിരിക്കുകയാണ് രാംചരണ്‍ തേജ.