ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന മേല്‍വിലാസം തനിക്ക് എത്രമാത്രം ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2019 ലെ സിനിമയുടെ തുടര്‍ച്ച സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം. എന്നാല്‍ ഒരിക്കല്‍ തമിഴിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന് രജനീകാന്തിനെ നായകനാക്കി സിനിമയെടുക്കാന്‍ സമീപിച്ചതാണെന്ന് നടന്‍ പറഞ്ഞു.
‘എല്‍ 2: എമ്പുരാ’ന്റെ ടീസറിന്റെ പ്രകാശനത്തോടനുബന്ധിച്ച് നിര്‍മ്മാണ സ്ഥാപന മായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. മമ്മൂട്ടി, എമ്പുരാന്റെ നായകന്‍ മോഹന്‍ലാല്‍, നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍, എഴുത്തുകാരന്‍ മുരളി ഗോപി, നടന്മാരായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരായിരുന്നു താരപരിവേഷം തുളുമ്പി നിന്ന ചടങ്ങിലുണ്ടായിരുന്ന താരങ്ങള്‍.
ചടങ്ങില്‍ സംസാരിച്ച പൃഥ്വിരാജ് പറഞ്ഞു, ”രജിനികാന്ത് സാറിനെ സംവിധാനം ചെയ്യാന്‍ ലൈക്ക എനിക്ക് അവസരം നല്‍കി. എന്നെപ്പോലെയുള്ള ഒരു പുതിയ സംവിധായകന് ഈ അവസരം ഏറ്റവും മികച്ചതായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ടൈംലൈനില്‍ പ്രോജക്റ്റ് ആരംഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു, പക്ഷേ ഞാന്‍ ഒരു പാര്‍ട്ട് ടൈം ആയിരുന്നതിനാല്‍. സംവിധായകന്‍, രജനികാന്തിന് പറ്റുന്ന ഒരു വിഷയം കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞില്ല.” താരം പറഞ്ഞു.
”ലൂസിഫര്‍ സ്‌ക്രീനില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം എന്നെ വിളിച്ചത്. തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം രജനി സാര്‍ എനിക്ക് വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍, ആടുജീവിതത്തില്‍ ഞാന്‍ ഇതിനകം പ്രതിജ്ഞാബദ്ധനായതി നാല്‍ എനിക്ക് അത് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഇത്രയും ദൈര്‍ഘ്യമേറിയ ഒരു ഖേദപ്രകടനം ഞാന്‍ എന്റെ ജീവിതത്തില്‍ ആര്‍ക്കും അയച്ചിട്ടില്ല. ഞാനത് അദ്ദേഹ ത്തിന്റെ മകള്‍ ഐശ്വര്യയ്ക്ക് അയച്ചുകൊടുത്തിരുന്നു. ”
”ആ ഓഫര്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവര്‍ണ്ണാവസരവും ഭാഗ്യവുമായിരുന്നു. പക്ഷേ, മറ്റൊരു സിനിമയ്ക്കായി സമയം നല്‍കിയതിനാല്‍ ആ അവസരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. എപ്പോഴെങ്കിലും എനിക്ക് അത്തരമൊരു അത്ഭുതകരമായ അവസരം ലഭിക്കുമെന്ന് ഞാന്‍ ആഗ്രഹി ക്കുന്നു, ”അദ്ദേഹം പറഞ്ഞു. അതേസമയം 2023 സെപ്റ്റംബറില്‍ ലൈക്ക പ്രൊഡക്ഷന്‍ സ്, എമ്പുരാന്റെ നിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചി രുന്നു. 2019-ല്‍ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷമുള്ള രണ്ടാം ഭാഗം ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമയും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.