Lifestyle

മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് തോറ്റു ; വീടുപേക്ഷിച്ച ഭാര്യമാര്‍ വിവാഹിതരായി

ഗോരഖ്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്മാരെ കൊണ്ടു മടുത്ത ഭാര്യമാര്‍ അവരെ ഉപേക്ഷിച്ചു പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളാണ് വീടുവിട്ടിറങ്ങിയ ശേഷം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. മദ്യപന്മാരായി രണ്ടുപേരുടേയും ഭര്‍ത്താക്കന്മാര്‍ ദിനംപ്രതി ഇരുവരേയും ഗാര്‍ഹിക പീഡനത്തിന് ഇരകളാക്കുകയും ചെയ്തതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്.

കവിതയും ബബ്ലു എന്ന് വിളിക്കുന്ന ഗുഞ്ചയുമായിരുന്നു വീടുവിട്ടോടിയതും വിവാഹിതരായതും. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ചാണ് പരസ്പരം വരണമാല്യം ചാര്‍ത്തിയത്്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം ബന്ധപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യപിച്ച ഇണകളുടെ കൈകളില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം സഹിച്ചു. ക്ഷേത്രത്തില്‍, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം തൊട്ടു. അതിന് ശേഷം പരസ്പരം മാലകള്‍ കൈമാറി, ഏഴ് ഫെറസ് പൂര്‍ത്തിയാക്കി. ”ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇത് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ദമ്പതികളായി ഗോരഖ്പൂരില്‍ ജീവിക്കാനും സ്വയം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.” ഗുഞ്ജ പറഞ്ഞു.

ഇരുവരും ഇപ്പോള്‍ ഒരു മുറി വാടകയ്ക്കെടുക്കാനും വിവാഹിതരായ ദമ്പതികളായി യാത്ര ആരംഭിക്കാനും പദ്ധതിയിടുന്നു. സ്ത്രീകള്‍ മാലയും സിന്ദൂരവും വാങ്ങി, പൂജാദികര്‍മങ്ങള്‍ നടത്തി നിശബ്ദരായി പിരിഞ്ഞുപോയതായി ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെ പറഞ്ഞു.