Fitness

നടക്കുമ്പോൾ പാട്ട് കേൾക്കാറുണ്ടോ? മാനസികാരോഗ്യത്തിന് അതത്രല്ല നല്ലതല്ല …

നടക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റോ ഇയര്‍പാഡോ വച്ച് പാട്ട് കേട്ട് നടക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മാനസികാരോഗ്യത്തിന് നിശബ്ദമായി പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള നടത്തമാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൈലന്റ് വാക്കിങ് എന്ന രീതിയില്‍ ഒരു ട്രെന്‍ഡ് തന്നെ ഉണ്ട് ഇപ്പോള്‍.

ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കുന്നതായി ഗുരുഗ്രാം ഫോര്‍ട്ട്‌സ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റോഷ്‌നി സോധി അബ്ബി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടന്നുകൊണ്ടുള്ള ഒരു ധ്യാനത്തിന് ഇത് വഴിയൊരുക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ നിന്നും ബന്ധം വിച്ഛേദിച്ച് ഇരിക്കാനും ഇത് സഹായിക്കും.

സൈലന്റ് വാക്കിങ് ട്രെന്‍ഡ് ആരംഭിച്ചത് തന്നെ ടിക് ടോക്ക് ക്രിയേറ്റര്‍ മാഡി മൈസോ നിശ്ശബ്ദമായി നടന്നപ്പോഴുള്ള അനുഭവങ്ങള്‍ പങ്കിട്ട
ഒരു പോസ്റ്റിലൂടെയാണ്. കാര്‍ഡിയോ വര്‍ക്ഔട്ടിന്‌ പകരം ഇങ്ങനെ നടക്കാനായി ഉപദേശിച്ചത് അയാളെ ന്യൂട്രീഷനിലിസ്റ്റും പ്രോല്‍സാഹിപ്പിച്ചത് കാമുകിയുമാണ്. ഇത് പിന്നീട് മറ്റുള്ളവരും ഏറ്റെടുത്ത് അവരവരുടെ അനുഭവങ്ങളും പങ്കിട്ടിരുന്നു. ഇത്തരത്തിലുള്ള നടത്തം ശരീരത്തിനെ പറ്റിയും ചുറ്റുപാടിനെ പറ്റിയും അവനവനെ ബോധവാന്മാരാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

വൈകാരിക സന്തുലതയും അന്തരിക ശാന്തതയും കൈവരുന്നു. പ്രകൃതിയോടും തന്നോട് തന്നെയും ഒത്തിണങ്ങിയുള്ള ഈ നടത്തം സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിച്ച് ധ്യാനത്തിന്റെ ഗുണം നല്‍കും. പല ആശയങ്ങളും ലഭിക്കും. കൂടാതെ ശ്രദ്ധയും ധാരണശേഷിയും വര്‍ധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.