ട്രെന്‍ഡിനോടൊപ്പം നില്ക്കാന് ഏറ്റവും മുന്നിലുള്ള നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. പൊതുവേദികളില്‍ അത്യുഗ്രന്‍ ലുക്കിലെത്തി പലപ്പോഴും ആരാധകരെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടാണ് ശ്രദ്ധ നേടുന്നത്.
എന്‍ഡ് ലെസ്സ് ജോയ് എന്ന ബ്രാന്‍ഡിന്റെ ‘ ബാങ് ബാങ് ‘ എന്ന ഷര്‍ട്ട് ആയിരുന്നു താരം ധരിച്ചത്. 1966 പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ ഷര്‍ട്ട് ലോകത്തില്‍ തന്നെ ആകെ 100 എണ്ണം മാത്രമാണ് ഉള്ളത്. ഈ ഷര്‍ട്ടിന്റെ ബട്ടണ്‍ മുത്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഏതാണ്ട് 39,500 രൂപ വില വരുമെന്നാണ് വിവരം.

അദ്ദേഹം ഈ ഷര്‍ട്ടിനോടൊപ്പം നീല പാന്റ്സാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ലെതര്സ്ട്രാപ്പ് വാച്ചും മോതിരങ്ങളും കൂടി ആയപ്പോൾ മമ്മൂട്ടിയുടെ മോടി കൂടി