Skip to content
Wednesday, July 22, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Celebrity
  • വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?
Celebrity

വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?

Posted on February 12, 2025February 12, 2025 Author ashtagonComments Off on വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?

അടുത്തിടെയാണ് ഗ്രാമി റെഡ് കാര്‍പെറ്റില്‍ കാനി വെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 47-കാരനായ റാപ്പറും ബിയാന്‍കയും ചേര്‍ന്ന് നടത്തിയ പ്രകടനം ശ്രദ്ധ മാത്രമല്ല അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അവിടെ പങ്കാളിക്കൊപ്പം എത്തിയ ബിയാങ്ക സെന്‍സോറി തന്റെ കറുത്ത കോട്ട് അഴിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ സുതാര്യമായ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ പ്രവര്‍ത്തി ഉള്‍പ്പെടെയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ കാനി വെസ്റ്റിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തന്റെ ഭാര്യയുടെ ഗൂഗിള്‍ സെര്‍ച്ച് നമ്പറുകള്‍ ഗ്രാമി അവാര്‍ഡുകളുമായി ബന്ധപ്പെട്ടവയെ മറികടന്നതായി വെസ്റ്റ് വീമ്പിളക്കുകയും ചെയ്തു. ഇതോടെ വെസ്റ്റിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പലരും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍, തനിക്ക് ബൈപോളാര്‍റ്റി ഇല്ലെന്നും ഓട്ടിസമുണ്ടെന്നും വെസ്റ്റ് അവകാശപ്പെട്ടു. ആളുകള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നത്.

മുന്നും പിന്നും ആലോചിക്കാതെ എന്തും എഴുതുന്ന വെസ്റ്റിന്റെ എക്സ് അക്കൗണ്ട് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വേദിയായി മാറിയിട്ടുണ്ട്. സെമിറ്റിക് വിരുദ്ധവും സ്ത്രീവിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദ പ്രസ്താവനകളുടെ ഒരു പരമ്പരയാണ് അടുത്തിടെ ഇതിലൂടെ പുറത്തുവന്നത്. ഒരു ഘട്ടത്തില്‍ റാപ്പര്‍ സ്വയം നാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജൂതന്മാരെ അപമാനിച്ചിരുന്നു. സീന്‍ പി ഡിഡിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു, നാസികളെ പ്രോത്സാഹിപ്പിക്കുന്ന വസ്ത്രങ്ങള്‍ പോലും അദ്ദേഹം തന്റെ ഔദ്യോഗിക സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചു. അമിതഭാരമുള്ള സ്ത്രീകളെ വിമര്‍ശിക്കുകയും എക്സ് അക്കൗണ്ടില്‍ പോണ്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വെസ്റ്റിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് ഷ്വിമ്മര്‍, പിയേഴ്സ് മോര്‍ഗന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ”എലോണ്‍ എന്നെ പിന്തുടരുന്നത് നിര്‍ത്തി, അതിനാല്‍ ഞാന്‍ എത്രനാള്‍ എക്‌സില്‍ ഉണ്ടായിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ ഡിലീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍, പോകൂ” എന്ന് പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് വെസ്റ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സൂപ്പര്‍ ബൗളിനിടെ ടെയ്ലര്‍ സ്വിഫ്റ്റിനെ കുറിച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, വെസ്റ്റിന്റെ അക്കൗണ്ട് ഇല്ലാതാക്കി.

വെസ്റ്റിന്റെ അക്കൗണ്ട് ജോലിക്ക് സുരക്ഷിതമല്ല എന്ന നിലയില്‍ തരംതിരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാരണം പൊതുജനങ്ങള്‍ അക്കൗണ്ട് ‘കാണില്ല’ എന്നും മസ്‌ക് പിന്നീട് സ്ഥിരീകരിച്ചു. ”എക്സില്‍ നിന്ന് ഒരാളെ വിലക്കപ്പെട്ടതിനെ ഞാന്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ വ്യക്തി കാനി വെസ്റ്റ് ആയിരിക്കാം. ഞാന്‍ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്തതുകൊണ്ടല്ല, മറിച്ച് അയാള്‍ ടൈംലൈനില്‍ അക്ഷരാര്‍ത്ഥത്തില്‍ അശ്ലീലം പോസ്റ്റ് ചെയ്യുന്നതുകൊണ്ടാണ്.” എലോണ്‍ മസ്‌ക്കിന്റെ കുറിപ്പില്‍ പറയുന്നു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged Elon Musk, Kanye West, X account

Related Reading

Celebrity Featured

‘രണ്ടരമാസം ഗർഭിണി’; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവുമായി സജ്ന നൂര്‍; തുറന്നുപറച്ചിൽ ചർച്ചയാകുന്നു

Posted on June 4, 2026June 4, 2026 Author Priya

മുൻ ബിഗ് ബോസ് താരം സജ്‌ന നൂർ ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. താൻ 9 ആഴ്ച ഗർഭിണിയാണെന്ന കാര്യം ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജ്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. സജ്നയുടെ സുഹൃത്തും പ്രശസ്ത സിനിമാപ്രവർത്തകനുമായ റസൂൽ പൂക്കുട്ടിയും ഈ ചിത്രത്തിലുണ്ട്. താൻ അമ്മയാകാൻ പോകുന്നു എന്ന സൂചനകൾ താരം മുൻപും നൽകിയിരുന്നെങ്കിലും, കൃത്യമായ വിവരം പുറത്തുവിടുന്നത് ഇതാദ്യമായാണ്. പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് താരത്തിന് ആശംസകൾ നേർന്ന് Read More…

Celebrity

വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍

Posted on April 18, 2024April 17, 2024 Author ashtagon

ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…

Celebrity

‘ ശാന്തിയുടെ മ്യൂസിയം’ ; നാഗചൈതന്യയുടെ വിവാഹനിശ്ചത്തിന് പിന്നാലെ സാമന്തയുടെ സെല്‍ഫി

Posted on August 16, 2024August 15, 2024 Author Priya

മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റ് പങ്കിട്ട് നടി സമാന്ത റൂത്ത് പ്രഭു. അടിക്കുറിപ്പ് ആവശ്യമില്ലാത്ത ഒരു സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടാണ് നടി പ്രതികരിച്ചത്. ഫോട്ടോയില്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് അവളുടെ ഷര്‍ട്ടിലെ വാചകമായിരുന്നു. ‘സമാധാനത്തിന്റെയും ശാന്തതയുടെയും മ്യൂസിയം’ എന്നായിരുന്നു. നടുവിരല്‍ കാണിക്കുന്നതിന് സമാനമായ രീതിയില്‍ ആയിരുന്നു പോസ്. ഇത് നടനോടുള്ള പ്രതികരണമായിട്ടാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എടുത്തത്. ലെബ്ലാങ്കിന്റെ ‘നൗ വി ആര്‍ ഫ്രീ’ എന്ന ഗാനവും Read More…

Post navigation

അല്‍ നസറില്‍ ഒരു വര്‍ഷം കൂടി ക്രിസ്ത്യാനോ കളിച്ചേക്കും; പുതിയ കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചു?
സൂപ്പര്‍ അമ്മ! ദിവസവും ജോലിക്കു പോകുന്നത് വിമാനത്തില്‍; കുടുംബത്തോടൊപ്പം തുടരാന്‍ പറക്കുന്നത് 700 കി.മീ.

Latest Updates

‘പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ PR വർക്ക് ചെയ്യുന്നു’: ഗുരുതര ആരോപണവുമായി ജോജു ജോർജ്, ആരാണ് ആ താരദമ്പതികൾ ?

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾ തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്. ഇൻഡസ്ട്രിയിലെ മറ്റ് പല പ്രമുഖ നടന്മാരും ഇത്തരം പെയ്ഡ് പിആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ പുതിയ ചിത്രമായ ‘വരവി’ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ലൈവിലാണ് സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് ജോജു സംസാരിച്ചത്. ജോജുവിന്റെ ഈ തുറന്നുപറച്ചിൽ മലയാള സിനിമയെ ഒന്നാകെ Read More…

‘സെക്സ് വേണമെന്ന് പറഞ്ഞ് അവളാണ് മുറിയില്‍ വന്നത്; എതിര്‍ത്തിട്ടും ബലമായി ചുംബിച്ചു’; പീഡന ആരോപണം തള്ളി തള്ളിയ IPS ഓഫിസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

Posted on July 21, 2026July 21, 2026 Author Soorya Comment(0)

‘അവരെന്റെ പൊക്കിളിലേക്ക് നോക്കിയിരിക്കുകയല്ല; സല്‍മാനെത്തിയത് വൈകുന്നേരം’! ബോളിവുഡിനെ കൊട്ടി കാജൽ അഗര്‍വാള്‍

Posted on July 21, 2026July 21, 2026 Author Priya Comment(0)
  • 16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല
  • മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
  • കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്
  • ടി20യിൽ 200 റൺസ്, 20 ഓവർ നിന്ന് അടിക്കണം! ഗെയ്‌ലിനെ മറികടക്കണം; വൈഭവിന്റെ മാസ്സ് മറുപടി
  • 10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!