Sports

രണ്ടര വർഷത്തിനിടെ നാലാമത്തെ ക്യാപ്റ്റൻ! സാൽമൺ ആഗ പുറത്ത്, ഫർഹാൻ പുതിയ ട്വന്റി20 ക്യാപ്റ്റൻ

പാക്കിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും ക്യാപ്റ്റൻസി മാറ്റം. സാൽമൺ അലി ആഗയെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അദ്ദേഹത്തെ ടീമിൽനിന്നു ഒഴിവാക്കുകയും ചെയ്തു. ഓപ്പണിങ് ബാറ്റ്‌സ്മാനായ സാഹിബ്സാദ ഫർഹാനാണ് പുതിയ ക്യാപ്റ്റൻ. അടുത്തിടെ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടെ ടീമിൽനിന്ന് തിരികെ അയച്ച ഏഴ് കളിക്കാരിൽ ഒരാളായിരുന്നു ആഗ. 2026-ലെ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ വെള്ളിമെഡലിലേക്ക് നയിച്ചതും 2026-ലെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഫർഹാനായിരുന്നു. രണ്ടര വർഷത്തിനിടെ Read More…

Crime Featured

ആണ്‍കുട്ടിയോട് മിണ്ടി; പിതാവ് പലതവണ പീഡിപ്പിച്ചതായി 14-കാരി, അമ്മ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി

ഗുജറാത്തിലെ കച്ച് ജില്ലയിൽ പതിനാലുകാരിയായ മകളെ മാതാപിതാക്കൾ ചേർന്ന് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കച്ചിലെ അഞ്ജാർ മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഈ കുടുംബം കഴിഞ്ഞ ആറു വർഷമായി ഗുജറാത്തിലാണ് താമസം. ഒരു Read More…

Featured Sports

കളിക്കണോ? ഇന്ത്യ മാപ്പുപറയണം; നടക്കില്ലെന്ന് സംഘാടകർ: ലെജൻഡ്സ് ലീഗിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി

ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്ന് പാക്കിസ്ഥാൻ ടീം പിന്മാറി. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീം ഉടമ കാമിൽ ഖാൻ എൻഒസി നൽകണമെന്ന് ബോർഡിനോട് അഭ്യർഥിച്ചെങ്കിലും പിസിബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവച്ചെങ്കിലും വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ Read More…

Crime

അവിഹിതം കണ്ടെത്തി; ഭർത്താവിന് മദ്യം നൽകി കഴുത്തറുത്ത് കൊന്ന് കൊക്കയിലെറിഞ്ഞ് ഭാര്യയും കാമുകനും!

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിലേക്ക് തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഡെറാഡൂണിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. മദന്റെ ഭാര്യ മീന ദേവി (30), ഇവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തി ഇവിടെ ജോലി ചെയ്തുവരികയായിരുന്ന മദനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം വനത്തിലെ കൊക്കയിലേക്ക് തള്ളിയത്. ശനിയാഴ്ച മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്നാണ് മദന്റെ Read More…

Featured Sports

പന്ത് നിലംതൊടതെ ഗാലറിയിൽ വീണിട്ടും സിക്സില്ല! 5 റൺസ് മാത്രം, എന്തുകൊണ്ട് ? അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും– വിഡിയോ

ടൊറന്റോ: കാനഡ സൂപ്പർ60 ടൂർണമെന്റിലെ ടൊറന്റോ സിക്സേഴ്സ് – മിസിസാഗ മാസ്റ്റേഴ്സ് സെമി ഫൈനൽ പോരാട്ടത്തിൽ ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ച് ഒരു ‘വിചിത്ര ബോൾ’. വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന മത്സരത്തിൽ, വെറും 16 പന്തിൽ നിന്ന് 40 റൺസ് അടിച്ചുകൂട്ടിയ കരീബിയൻ താരം കീറോൺ പൊള്ളാർഡിന്റെ പ്രകടന മികവിൽ ടൊറന്റോ 10 ഓവറിൽ 130/4 എന്ന ഭീമൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ, 11 പന്തിൽ 39 റൺസ് നേടിയ അലക്സ് ലീസിന്റെ വെടിക്കെട്ടിലൂടെ Read More…

Crime

‘കൊച്ചിയിൽ വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തവരിൽ സ്ത്രീയും? ബൈസെക്ഷ്വൽ ആണെന്നും സംശയം’

ജോലി വാഗ്ദാനം നൽകി വിളിച്ചുവരുത്തി വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ പിടിയിലായതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചി കളമശേരിയിൽ ഈ മാസം രണ്ടിനാണ് സ്പാ മാനേജർ തസ്തികയിലേക്കുള്ള അഭിമുഖത്തിനെത്തിയ യുവതിക്ക് ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. അഭിമുഖത്തിന് ശേഷം തിരിഞ്ഞെടുത്തതായി അറിയിച്ച സ്പാ നടത്തിപ്പുകാർ, വൈകിട്ടോടെ ജീവനക്കാരുടെ പാർട്ടിയില പങ്കെടുക്കാൻ യുവതിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് ഇതിനായി വിളിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. യാതൊരു സംശയവും തോന്നാതെ പറഞ്ഞ സ്ഥലത്തെത്തിയ Read More…

Crime

ബാല്യത്തിലെ ലൈംഗികാതിക്രമത്തിന് പ്രതികാരം: 75-കാരനായ മുത്തച്ഛനെ 20-കാരി ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ഭോപ്പാലിൽ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി 75 വയസ്സുള്ള മുത്തച്ഛനെ 20 കാരിയായ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുലർച്ചെ മൂന്നു മണിയോടെ കൈയിൽ ക്രിക്കറ്റ് ബാറ്റുമായി യുവതി സ്വന്തം ബൈക്കിൽ മുത്തച്ഛന്റെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറന്ന മുത്തശ്ശിയെ മറികടന്ന് മുത്തച്ഛന്റെ മുറിയിലേക്ക് ഓടിയെത്തിയ പെൺകുട്ടി, ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയിലും മുഖത്തും ബാറ്റുകൊണ്ട് ക്രൂരമായി ആഞ്ഞടിച്ചു. ഭയന്നുപോയ മുത്തശ്ശിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും Read More…

Health

ട്രംപ് ദിവസവും ആസ്പിരിൻ കഴിക്കാറുണ്ട്; ദിവസേന ആസ്പിരിൻ കഴിക്കുന്ന ശീലം നല്ലതാണോ?

ദിവസവും ആസ്പിരിൻ (Aspirin) കഴിക്കുന്ന തന്റെ ശീലത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനസ്സ് തുറന്നു. മാനസികമായി തനിക്ക് ഇത് ആവശ്യമാണെന്നും, പാർശ്വഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഉയർന്ന അളവിലുള്ള ആസ്പിരിൻ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ദിവസവും ഒരു ആസ്പിരിൻ കഴിക്കാറുണ്ട്. അത് ഗുണം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല, എങ്കിലും മാനസികമായി എനിക്ക് അത് വേണം. അത് രക്തം നന്നായി നേർത്തതാക്കുമെന്ന് കരുതുന്നു. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു, എനിക്ക് ഒരു കുഴപ്പവുമില്ലാതെ സംസാരിക്കാൻ സാധിക്കുന്നുമുണ്ട്. ബെയർ Read More…

Healthy Food

20 വർഷം കഴിഞ്ഞാലും ചുറുചുറുക്കോടെ ജീവിക്കണോ? നിങ്ങളുടെ ഭക്ഷണത്തിൽ ഇന്നുതന്നെ ഈ മാറ്റം വരുത്തൂ!

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തടി കുറയ്ക്കുന്നതിനോ കർശനമായ ഡയറ്റ് പിന്തുടരുന്നതിനോ മാത്രം ഉള്ളതല്ല. ദിവസവും നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം പ്രായമാകുമ്പോഴും നമ്മെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അടുത്ത 20 വർഷത്തേക്ക് ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ നേരത്തെ ഭക്ഷണത്തിലും ശ്രദ്ധ നൽകണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. രാവിലത്തെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പ്ലാൻ ചെയ്യാൻ ദിവസവും രാവിലെ 10 മിനിറ്റ് മാറ്റിവെക്കാനും അവർ നിർദ്ദേശിക്കുന്നു. ഈ ഒരു Read More…