Oddly News

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി, തങ്ങിയത് 33 വർഷം! ഒടുവിൽ 72-ാം വയസ്സിൽ പിടിയിലായ കഥ!

1993-ൽ വെറും 15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തിയ 72-കാരനായ ദക്ഷിണ കൊറിയൻ പൗരൻ, കഴിഞ്ഞ 33 വർഷമായി അവിടെ അനധികൃതമായി താമസിച്ചതിന് അറസ്റ്റിലായി. ഓഗസ്റ്റ് 26-ന് ഷിസുവോക്ക പ്രവിശ്യയിലെ യൈസുവിലാണ് മുൻ ജോങ്-ഗി എന്ന് തിരിച്ചറിഞ്ഞ ഇയാളെ ജാപ്പനീസ് അധികൃതർ അറസ്റ്റ് ചെയ്തത്. 1993 സെപ്റ്റംബറിൽ സ്വന്തം അനിയന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് ജപ്പാനിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയില്ലെന്ന് പോലീസ് പറയുന്നു. മെച്ചപ്പെട്ട വേതനമുള്ള ജോലി തിരഞ്ഞാണ് ഇയാൾ ജപ്പാനിലേക്ക് പോയത്. തുടർന്നുള്ള Read More…

Featured Lifestyle

‘ജ്യോതിഷം പഠിക്കാന്‍ പോയാ മതിയാരുന്നു’ ! ഒരു വർഷം 2.5 കോടി സമ്പാദിക്കുന്ന ജോത്സ്യൻ! വർഷത്തിൽ 1,000 ക്ലയന്റുകൾ, ഒരാളിൽ നിന്ന് 25,000 രൂപ!

വർഷത്തിൽ അരമണിക്കൂർ വീതമുള്ള 3 ആലോചനകൾക്കായി 25,000 രൂപ ഈടാക്കുന്ന ഡൽഹിയിലെ ഒരു ജ്യോത്സ്യനെക്കുറിച്ച് എക്സിൽ (ട്വിറ്റർ) വന്ന പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നീതു ഖണ്ഡേൽവാൾ എന്ന എക്സ് ഉപയോക്താവാണ് ഈ വിവരം പങ്കുവെച്ചത്. അടുത്തിടെ ഈ ജ്യോത്സ്യന്റെ സേവനം തേടാൻ തുടങ്ങിയ തന്റെ ഒരു ബന്ധുവാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും, തന്നോടും ഇതിൽ ചേരാൻ ആവശ്യപ്പെട്ടതായും നീതു പറഞ്ഞു. നിലവിൽ ആയിരത്തോളം ആളുകൾ ഈ ജ്യോത്സ്യന്റെ അടുത്ത് സ്ഥിരമായി എത്തുന്നുണ്ടെന്നും ഈ എണ്ണം പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും Read More…

Oddly News

റോഡിലെ ചോറൂണ്! എക്സ്പ്രസ് വേയിൽ നടുറോഡിലിരുന്ന് ഭക്ഷണം കഴിച്ച് കുടുംബം, സോഷ്യൽ മീഡിയയിൽ രോഷം- വീഡിയോ

വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിൽ ഇരുന്ന് രാജസ്ഥാനിലെ ഒരു കുടുംബം ഭക്ഷണം കഴിച്ച സംഭവം വലിയ ചർച്ചയാകുന്നു. റോഡിന് നടുവിൽ പത്രത്താളുകളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശിവ് മഹേശ്വരിയാണ് പങ്കുവെച്ചത്. പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം. കുടുംബ സംഗമത്തിന്റെ ഭാഗമായി ചെയ്തതാണെങ്കിലും, വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവം വിവാദമായി മാറി. തിരക്കേറിയ ഒരു പൊതു റോഡ് പിക്നിക് കേന്ദ്രമാക്കിയതിനെതിരെ എക്സിൽ (ട്വിറ്റർ) Read More…

Oddly News

മകളുടെ പഠനച്ചെലവിനായി നഗ്നപാദയായി സാരിയുടുത്ത് മാരത്തൺ ജയിച്ച് 47-കാരി അമ്മ! സമ്മാനം എത്രയാണെന്ന് അറിയണ്ടേ?

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അംബാജോഗൈ സ്വദേശിയായ 47 കാരി രമാബായ് രൺവീർ, നിശ്ചയദാർഢ്യത്തിന്റെ പോരാട്ടവീര്യം കൊണ്ടും മക്കളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത കൊണ്ടും ഏവർക്കും മാതൃകയാവുകയാണ്. അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എഡ്യൂക്കേഷണൽ കോംപ്ലക്സ് സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് സാരി ധരിച്ച് നഗ്നപാദയായി ഓടി ഇവർ ഒന്നാം സ്ഥാനം നേടിയത്. സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ചെത്തിയ നിരവധി യുവ മത്സരാർത്ഥികളെ പിന്നിലാക്കിയാണ് രമാബായ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. Read More…

Featured Oddly News

ബാക്കിയെല്ലാം ഒലിച്ചുപോയി, പ്രളയത്തില്‍ ആ വീട് മാത്രം അതിജീവിച്ചതിന് പിന്നിലെ രഹസ്യമെന്ത്? വൈറൽ വീഡിയോ

ഭീമാകാരമായ പാറക്കല്ലുകളും കട്ടിയുള്ള ചെളിയും കടപുഴകിയ മരങ്ങളുമായി ആഞ്ഞടിച്ച വെള്ളപ്പൊക്കം നേപ്പാളിലെ ഒരു ഗ്രാമത്തെ ഒന്നാകെ തകർത്തെറിഞ്ഞു. വഴയിലുണ്ടായിരുന്ന കെട്ടിടങ്ങളെയെല്ലാം തകർത്തെറിഞ്ഞ് കുതിച്ചൊഴുകിയ ഈ പ്രളയത്തിന് നടുവിലും പച്ചച്ചായമടിച്ച ഒരു ചെറിയ വീട് മാത്രം തകരാതെ ഉറച്ചുനിന്നു. വെള്ളപ്പൊക്കം വീടിന് ചുറ്റും ഇരച്ചുകയറിയപ്പോൾ ഉള്ളിൽ കുടുങ്ങിയ കുടുംബം ബാൽക്കണിയിൽ അഭയം പ്രാപിക്കുകയായിരുന്നു. ശക്തമായ ഒഴുക്ക് കെട്ടിടത്തിൽ ശക്തിയായി പതിച്ചുകൊണ്ടിരുന്നപ്പോൾ, പ്രകൃതിദുരന്തത്തിന്റെ ശക്തിക്ക് മുന്നിൽ തങ്ങളുടെ വീട് പിടിച്ച് നിൽക്കുമോ എന്നറിയാതെ ആ കുടുംബം ഭയത്തോടെ കാത്തിരുന്നു. എന്നാൽ Read More…

Celebrity

‘അതൊക്കെ ചുമ്മാ… ക്യാമറട്രിക്ക്, ഞാനൊന്ന് ചുംബിച്ചിട്ടു പോലുമില്ല’; ടോക്സിലെ ചൂടന്‍ രംഗങ്ങളെക്കുറിച്ച് യഷ്

റിലീസ് ചെയ്ത് ആഴ്ച പിന്നിട്ടിട്ടും ടോക്സിക് സിനിമയിലെ ബോള്‍ഡ്, ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ തീരുന്നില്ല. ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെ, ചിത്രത്തിലെ രംഗങ്ങളെ കുറിച്ച് റിലീസിന് മുന്‍പ് രജത് ശര്‍മയുടെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ താരം യഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആളുകളെ ആകർഷിക്കാൻ അക്രമവും അശ്ലീലവും എളുപ്പവഴിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ചോദ്യത്തിന്, തലമുറകള്‍ തമ്മിലുള്ള ഇത്തരം സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണെന്നും ലോകം യുവാക്കളുടേതാണെന്നും താരം Read More…

Featured Good News

സാരി അഴിച്ച് പൂങ്കൊടി താഴേക്ക് എറിഞ്ഞു; ഒരു സാരിത്തുമ്പില്‍ രക്ഷപ്പെട്ടത് 21 ജീവനുകള്‍; നേപ്പാളില്‍ തീർഥാടകർക്ക് അദ്ഭുത രക്ഷ! വീഡിയോ

നേപ്പാളിലെ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട തമിഴ്‌നാട് തീർഥാടകർ മരണമുഖത്തുനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൈലാസ് മാനസസരോവർ തീർഥാടനത്തിന് പോയ 21 അംഗ സംഘമാണ് വൻതോതിൽ ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയപ്പോൾ ഒരു കുന്നിൻ മുകളിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടത്. ചെന്നൈയിൽ തിരിച്ചെത്തിയ സംഘാംഗങ്ങൾ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളും അവിശ്വസനീയ രക്ഷാപ്രവർത്തന നിമിഷങ്ങളും പങ്കുവെച്ചു. കുമ്പകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി സഞ്ചരിച്ചിരുന്ന 57 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. ഓഗസ്റ്റ് 26-ന് സയാബ്രുബേസിയിൽ Read More…

Crime

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അതിക്രമിച്ചുകയറി കൂട്ടബലാൽസംഗം ചെയ്തു; ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ

വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ താമസസ്ഥലത്ത് യുവതിയെ പരുക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഓഗസ്റ്റ് 28-ന് രാത്രി വൈകിയാണ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയറിയ പ്രദേശവാസികളായ രണ്ടു യുവാക്കൾ മദ്യലഹരിയിൽ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പിറ്റേന്ന് രാവിലെ യുവതിയെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും Read More…

Featured Sports

10-ാംവയസ്സില്‍ ​രോഗി, ഉയരം 4 അടി 9 ഇഞ്ച്, നാപ്കിന്‍പേപ്പറില്‍ എഴുതിയ കരാർ, ഊമയാണോ ഇവന്‍?; മെസിയുടെ ആരും പറയാത്ത 5 ആദ്യകാല കഥകൾ!

ലയണൽ മെസിയുടെ ഗോളുകളും ട്രോഫികളും വ്യക്തിഗത റെക്കോർഡുകളും ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍, മെസിയുടെ കളിക്കളത്തിലെ നേട്ടങ്ങൾ ലോകം അക്കങ്ങളിൽ അളന്നുതുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില അധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. നാലു വയസ്സുകാരനായ മെസിയെ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയ അമ്മൂമ്മ, കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മെസിയുടെ രോഗം, ഒരു പേപ്പർ നാപ്കിനിൽ എഴുതിയ കരാർ, സ്വന്തം നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കേണ്ടിവന്ന കടുത്ത ലജ്ജാശീലനായ ഒരു കൗമാരക്കാരൻ, സഹതാരങ്ങളായ Read More…