Lifestyle

ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി, മരിച്ചു; ഇന്‍ഫ്ലുവന്‍സര്‍ക്ക് ഏഴ് കോടിയുടെ സ്വര്‍ണ ശവപ്പെട്ടിയില്‍ സംസ്കാരം !

ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി. നൈജീരിയൻ–ബ്രിട്ടീഷ് ഇൻഫ്ലുവൻസറായ ഇഗോ ഉപിരിബോ (43) മരണപ്പെട്ടു. ഭാര്യയോടൊപ്പം തായ്‌ലൻഡ് സന്ദർശിക്കുന്നതിനിടെ ബാങ്കോക്കിൽ വച്ചാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാർച്ചിലായിരുന്നു ഈ സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരുമ്മൽ ചികിത്സയ്ക്കിടെ ഉപിരിബോയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. ഇവിടെ സിടി സ്കാനിങ്ങിന് വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് Read More…

Health Healthy Food

സത്യത്തിൽ പാം ഓയിൽ അപകടകാരിയാണോ? ഡോക്ടർ വിശദീകരിക്കുന്നു

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യ എണ്ണകളിലൊന്നാണ് പാം ഓയിൽ. നാം കഴിക്കുന്ന പല പാക്കറ്റ് ഭക്ഷണങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാം ഓയിൽ എന്താണെന്നും, അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എണ്ണപ്പനയുടെ പഴത്തിൽ നിന്നാണ് ഈ എണ്ണ വേർതിരിച്ചെടുക്കുന്നത്. ഇതിൽ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഹൃദ്രോഗ സാധ്യതയുള്ളവരും ഹൃദ്രോഗികളായവരും ഇതിന്റെ ഉപയോഗം ശ്രദ്ധിക്കേണ്ടതുണ്ട്. പാം ഓയിലിൽ പൂരിത (saturated), അപൂരിത (unsaturated) കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ശുദ്ധീകരിക്കുന്ന രീതിയും നമ്മുടെ ഭക്ഷണശീലങ്ങളുമാണ് Read More…

Oddly News

മദ്യക്കുപ്പിയുമായി കാറിന് മുകളിൽ താണ്ഡവം! ഡ്രൈവർക്ക് നേരെ മദ്യമൊഴിച്ച് യുവതി ; വീഡിയോ വൈറൽ

ഹരിയാനയിലെ പൊതുനിരത്തിൽ ഒരു യുവതി ബഹളമുണ്ടാക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . കാറിന്റെ മുകളിൽ കയറിപ്പറ്റിയിരുന്ന് മദ്യക്കുപ്പിയെന്ന് തോന്നിക്കുന്ന ഒന്ന് കൈയ്യിലേന്തി നില്ക്കുന്ന യുവതിയെ ചുറ്റുമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. തടയാൻ ശ്രമിച്ചവരുമായി യുവതി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ താൻ സഞ്ചരിച്ചിരുന്ന ഓല ടാക്സി ഡ്രൈവർക്ക് നേരെ മദ്യം ഒഴിച്ചതായും ആരോപിക്കപ്പെടുന്നു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവരോട് യുവതി പ്രദേശിക ഭാഷയിലോ അല്ലാതെ ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കുകയും വഴക്കിടുകയുമായിരുന്നു. Read More…

Oddly News

സഹയാത്രികനെ തല്ലി, എയർഹോസ്റ്റസിനോട് അസഭ്യം; ആകാശത്ത് അഴിഞ്ഞാടിയ യാത്രക്കാരനെ ‘കെട്ടിപ്പൂട്ടി’ ജീവനക്കാർ! വീഡിയോ

ഡാല്ലാസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം, ഒരു യാത്രക്കാരൻ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി വൈകി ബാൾട്ടിമോറിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർ പുറത്താക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്ക് യാത്ര തുടർന്നു. യാത്ര തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് ബഹളമയമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമാസക്തനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന ആളുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന Read More…

Good News

നദിയില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയ ചെറുപ്പക്കാരന് ഡച്ച് കമ്പനിയിൽ ജോലി, ആരാണ് ബിട്ടു തബാഹി?

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മലിനമായ അജ്നാർ നദി ശുചീകരിക്കാൻ തുടക്കമിട്ട 21 വയസ്സുകാരന്റെ കഥ ഇപ്പോൾ ജനങ്ങൾക്ക് വലിയ പ്രചോദനമായി മാറുകയാണ്. ബിട്ടു തബാഹി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ് ഇതിന് പിന്നിൽ. ഇദ്ദേഹത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയെന്ന് മാത്രമല്ല, നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഓഷ്യൻ ക്ലീനപ്പ്’ എന്ന സംഘടനയുടെ സ്ഥാപകനായ ബോയൻ സ്ലാറ്റിൽ നിന്ന് ഒരു ജോലി വാഗ്ദാനം നേടിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും പായലും മറ്റ് അവശിഷ്ടങ്ങളും Read More…

Oddly News

ലൈറ്റില്ലാതെ കെ.എസ്.ആർ.ടി.സി ബസ്; മൊബൈൽ ഫ്ലാഷുകൾ തെളിയിച്ച് വഴി കാട്ടി യാത്രക്കാർ, അപൂർവ്വ കാഴ്ച!

കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് യാത്രികരുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ ബസ് സർവീസ് നടത്തിയതായി റിപോർട്ട്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ചുള്ള ഈ സംഭവം നടന്നത്. ഹുബ്ബള്ളിയിൽ നിന്ന് രാത്രി 8 മണിയോടെ അട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസ് കുന്ദ്ഗോൾ താലൂക്കിലെ സാൻഷി ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് ഹെഡ്‌ലൈറ്റ് കേടായത്. എന്നാൽ യാത്ര വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം, ഡ്രൈവർ യാത്രക്കാരുടെ സഹായത്തോടെ ബസ് Read More…

Featured Good News

തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! സെറിബ്രൽ പൾസിയെ തോൽപ്പിച്ച് 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓടി അനുരാഗ് റാവത്ത്!

അനുരാഗ് റാവത്തിന് ജീവിതത്തിൽ എന്തൊക്കെ സാധിച്ചെടുക്കാൻ കഴിയുമെന്ന് ആളുകൾ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 12,500 അടി ഉയരമുള്ള പ്രദേശത്ത് 10 കിലോമീറ്റർ ഓടി ആയിരക്കണക്കിന് ആളുകൾക്കാണ് ഇദ്ദേഹം പ്രചോദനമാകുന്നത്. സെറിബ്രൽ പാൾസി (Cerebral palsy) എന്ന അവസ്ഥയോട് പോരാടുന്ന റാവത്ത്, ഇന്ത്യയിൽ രണ്ടാം തവണയാണ് ഉയർന്ന പ്രദേശത്തെ ഈ ദീർഘദൂര ഓട്ടം പൂർത്തിയാക്കുന്നത്. സെറിബ്രൽ പാൾസി ബാധിച്ച ഒരാൾ 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി Read More…

Featured Lifestyle

ഡേറ്റിങ്ങിനു പോകുമ്പോൾ ഇനി കുളിക്കണ്ട, പെർഫ്യൂം അടിക്കണ്ട! ഇപ്പോൾ ട്രെൻഡ് ഫെറോമോൺ- മാക്സിങ്, അതെന്താണ് ?

ഇഷ്ടപ്പെട്ടയാളെ കാണാൻ പോകുമ്പോൾ കുളിച്ച് ഒരുങ്ങി, കുറിതൊട്ട്, പെർഫ്യൂമും വാരിപ്പൂശിപ്പോകുന്നതൊക്കെ പഴയ രീതിയാണെന്നാണ് പുതിയ തലമുറയുടെ (ജെൻസി) പക്ഷം. പ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതുപോലെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധങ്ങളിൽ ആകൃഷ്ടരായി പങ്കാളി തങ്ങളെ ഇഷ്ടപ്പെടട്ടെ എന്നാണ് അവരുടെ നിലപാട്. ഈ പുതിയ ഡേറ്റിങ് ട്രെൻഡിന് അവർ നൽകിയിരിക്കുന്ന പേരാണ് ‘ഫെറോമോൺ-മാക്സിങ്’. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ഈ ട്രെൻഡിന്റെ ലക്ഷ്യം, മറ്റുള്ളവരെ ആകർഷിക്കാനും സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താനും ശരീരത്തിലെ പ്രകൃതിദത്ത വാസനകളെയും ഫെറോമോണുകളെയും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. Read More…

Oddly News

കൂട്ടുകാരൻ നൽകിയ പിറന്നാൾ സമ്മാനം ലോട്ടറിടിക്കറ്റ്; അടിച്ചത് 9 കോടി , ഞെട്ടി യുവാവ്!

ഇല്ലിനോയ്സിലെ ഒരു വ്യക്തിക്ക് കൂട്ടുകാരൻ പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ). ഭാര്യ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടെയാണ് സുഹൃത്ത് ഇയാൾക്ക് ഒരു കവറിലാക്കി കുറച്ച് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്. ഓഗസ്റ്റ് 8-ന് നടന്ന ഇല്ലിനോയ്സ് ലോട്ടറിയുടെ ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിലെ 11, 17, 22, 26, 36, 45 എന്നീ ആറ് ഭാഗ്യ നമ്പറുകളും ഈ ടിക്കറ്റുമായി ഒത്തുപോകുകയായിരുന്നു. ആദ്യഘട്ടത്തിൽ 1,000 ഡോളർ Read More…