Sports

‘നീതി നടപ്പിലായി’: കശ്മീരിന്റെ പേസ് താരം ആഖിബ് നബിക്ക് ഇന്ത്യൻ ടീമിലേക്ക് കന്നി വിളി!

ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കാശ്മീരിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ആഖിബ് നബിയെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ പുറത്തായതോടെയാണ് നബിയെ പകരക്കാരനായി ടീമിലെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് മുട്ടിന് പരിക്കേറ്റ ബുംറയ്ക്ക് കൃത്യസമയത്ത് സുഖം പ്രാപിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിക്കപ്പെടുന്ന ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യ കളിക്കാരനായി ആഖിബ് നബി മാറി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെ ടീമിലെടുത്ത തീരുമാനത്തെ ആരാധകർ Read More…

Crime

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊന്നു, മൃതദേഹത്തിലൂടെ കാർ കയറ്റിയിറക്കി ഭർത്താവ്

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഭർത്താവും സുഹൃത്തുക്കളും പിടിയിലായി. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നത്. റീത്ത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് അമർ സിങ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അമർ സിങ് തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇയാളുടെ മൊഴിയിൽ സംശയം തോന്നിയതോടെ പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കുകയായിരുന്നു. ഇതോടെ ഇൻഷുറൻസ് Read More…

Featured Lifestyle

ഇരട്ടി മധുരം; ഇരട്ട സഹോദരന്മാർക്ക് ഇരട്ട സഹോദരിമാർ വധു, താലികെട്ടാനും ഇരട്ട വൈദികർ!

‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽ വെച്ചാണ് നിശ്ചയിക്കപ്പെടുന്നത്’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന അപൂർവ്വമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളത്തിലെ ചങ്ങനാശ്ശേരി. സാധാരണ ഒരു കല്യാണത്തിന് പോകുമ്പോൾ കാണുന്ന പൂക്കളും അലങ്കാരങ്ങളും ഭക്ഷണവുമൊന്നുമല്ല ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. ഈ ചടങ്ങിലെ പ്രധാന പങ്കുവഹിച്ചവരെല്ലാം ഇരട്ടകളായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വെച്ചായിരുന്നു ഈ അപൂർവ്വ വിവാഹം നടന്നത്. വെട്ടുപറമ്പിൽ കുഞ്ഞുമോന്റെയും ജോമോളുടെയും മക്കളായ അഖിൽ, നിഖിൽ എന്നീ ഇരട്ട സഹോദരന്മാർ കുമ്പളുവേലിൽ തോമിച്ചന്റെയും മേരിക്കുട്ടിയുടെയും മക്കളായ മാഗി, Read More…

Celebrity

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പരിപാടി’യിലെ നായിക ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആളുകൾ മാന്യമായ വസ്ത്രധാരണം സൂക്ഷിക്കണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ചിത്രങ്ങൾ പകർത്തുന്ന വീഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ച തെസ്നി ഖാൻ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നത നിലവാരമുള്ള ഒരു ചടങ്ങിൽ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതായിരുന്നു അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടു. ‘എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു കാര്യമാണിത്; ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ല. പുതിയ തലമുറയ്ക്ക് അവർക്കിഷ്ടമുള്ള രീതിയിൽ നടക്കാനുള്ള Read More…

Featured Sports

ഇന്ത്യയ്ക്ക് ബുദ്ധി‘മുട്ട്’! ബുംറയുടെ മുട്ടിനേറ്റ പരുക്കിനിയും ഭേദമായില്ല, ലങ്കയില്‍ കളിക്കില്ല, പകരം ജമ്മു കശ്മീർ പേസർ അക്വിബ് നബി ?

മുംബൈ/ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. കാൽമുട്ടിലെ പരുക്ക് പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് പ്രമുഖ പേസർ ജസ്പ്രീത് ബുംറ പരമ്പരയിൽ നിന്ന് പുറത്തായി. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിൽ കഴിയുന്ന ബുംറയ്ക്ക് ഇതുവരെ പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സാധിച്ചിട്ടില്ല. മുൻപ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയെന്ന കണക്കുകൂട്ടലിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇടത് കാൽമുട്ടിലെ അസ്വസ്ഥത തുടരുന്നതിനാൽ അദ്ദേഹത്തെ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം നിർദ്ദേശിക്കുകയായിരുന്നു. നിലവിലെ Read More…

Crime

‘അമ്മയുടെ പരിചയക്കാരനാ മോളേ, വാ’; വിദ്യാർത്ഥിനിയെ കാറിൽക്കയറ്റി പീഡിപ്പിച്ച 44കാരന് 20 വർഷം തടവ്

സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 44 വയസ്സുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജയാണ് കോവളം ചൊവ്വര സ്വദേശിയായ കുഞ്ഞുമോനെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയും സ്കൂളിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി Read More…

Crime Featured

12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൂട്ടുകാരായ ആൺകുട്ടികൾ; അഞ്ച് പ്രതികളും പ്രായപൂർത്തിയാകാത്തവർ !

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾക്കെതിരെ പോലീസ് കേസ് എടുത്തു. 15 മുതൽ 17 വരെ പ്രായമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നിയമനടപടികളുടെ ഭാഗമായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. പെൺകുട്ടിയും പ്രതികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും മുൻപരിചയമുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. അമ്മ നൽകിയ പരാതി അനുസരിച്ച്, വെള്ളിയാഴ്ച ഗോതമ്പ് പാടത്തിന് സമീപം കളിക്കുകയായിരുന്ന Read More…

Featured Sports

വിദേശത്ത് മോശം ഫോം, എന്നാല്‍പിന്നെ നാട്ടിലെ പി​ള്ളേരെ അടിച്ചു തകര്‍ത്തേക്കാം, 225 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്’; ഇത് ‘അഭിഷേക് സ്പെഷ്യൽ’ വെടിക്കെട്ട്; വി‍ഡിയോ

അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണം സ്വന്തം നാട്ടിൽ ലഭിച്ച അവസരത്തില്‍ മുതലാക്കി തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ . പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിലൂടെയാണ് താരം അടിച്ചു തകര്‍ത്തത്. അമൃത്സർ സീനിയർ ടീമിനായി കളത്തിലിറങ്ങിയ അഭിഷേക്, തരൺ തരൻ ടീമിനെതിരെ വെറും 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു 256.04 സ്ട്രൈക്ക് റേറ്റിലുള്ള ഈ വെടിക്കെട്ട് ഇന്നിങ്സ്. അന്താരാഷ്ട്ര മത്സരങ്ങളിൽ Read More…

Spotlight

പഠിച്ച് ഭ്രാന്തായ ഒരാൾക്ക് പെണ്ണില്ലത്രേ ! വിവാഹം ശരിയാക്കിയാൽ ₹20,000 സമ്മാനം; 9 ഭാഷകളിൽ പരസ്യം നൽകി 43-കാരൻ അധ്യാപകൻ

9 ഭാഷകളിൽ സ്വന്തമായി വിവാഹ പരസ്യം നൽകി വധുവിനായി കാത്തിരിക്കുകയാണ് കാസർകോട് സി- മെറ്റ് നഴ്സിങ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസറായ കെ. കെ. അജിത്ത്. 14 വർഷം മുൻപ് വിവാഹാലോചനകൾ തുടങ്ങിയെങ്കിലും ഒന്നും ശരിയാകാതെ വന്നതോടെയാണ് തെരുവുകളിൽ പോസ്റ്ററുകൾ പതിപ്പിക്കാൻ ഈ അധ്യാപകൻ തീരുമാനിച്ചത്. പരസ്യം കണ്ട് അനുയോജ്യയായ ആരെങ്കിലും മുന്നോട്ട് വന്നാൽ തനിക്കതൊരു വലിയ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. അഞ്ച് ബിരുദാനന്തര ബിരുദങ്ങളും സ്ഥിരവരുമാനമുള്ള ജോലിയുമൊക്കെയുണ്ടെങ്കിലും അജിത്തിന് ഇതുവരെ ഒരു ജീവിതപങ്കാളിയെ കണ്ടെത്താനായിട്ടില്ല. കൂടുതൽ പഠിച്ചതുകൊണ്ട് Read More…