Celebrity

ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ നടി മൂക്കുത്തി വിഴുങ്ങി ; വിഡിയോ കണ്ട് ആശങ്കയറിയിച്ച് ആരാധകര്‍

സിനിമാ ഷൂട്ടിംഗിനിടെ അബദ്ധത്തില്‍ പഞ്ചാബി നടി മൂക്കുത്തി വിഴുങ്ങി . ഷെഹ്നാസ് ഗില്ല് എന്ന പഞ്ചാബി താരത്തിനാണ് ഇഷ്ഖ്നാമ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അപകടം സംഭവിച്ചത്. അപകടത്തിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് നടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റിലൂടെ ഓടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷെഹ്നാസിന്റെ മൂക്കുത്തി അഴിഞ്ഞു വായിലേക്ക് വീണത്. അത് താൻ അറിയാതെ വിഴുങ്ങിയെന്നും തുടർന്ന് ചുമയ്ക്കാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട് Read More…

Spotlight

‘വണ്ടി തടയാന്‍ മുന്നിലാരെങ്കിലും വേണ്ടേ?’; പിന്നില്‍നിന്നും വണ്ടി തടയാന്‍ ശ്രമം; എയറിലായി ബിജെപി ജില്ലാ പ്രസിഡന്‍റ്

വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനെതിരായ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടയാൻ ശ്രമം നടന്നു. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം അരങ്ങേറിയത്. ഇതിനിടയിൽ അശ്വനി പൊലീസ് ജീപ്പിന്റെ പിന്നിൽ പിടിമുറുക്കി തടയാൻ ശ്രമിച്ചു. വാഹനം കടന്നുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അശ്വനി ജീപ്പിനു പിന്നിൽ മുറുകെ പിടിച്ചെങ്കിലും പൊലീസ് വാഹനം മുന്നോട്ട് ഓടിച്ചുപോയി. വാഹനം പോയതിനു ശേഷം, മുന്നിൽ കുറച്ചു ആളുകൾ വേണ്ടേ എന്ന് അശ്വനി അണികളോട് ചോദിക്കുന്നതും തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം Read More…

Crime

6 മാസം ഗര്‍ഭിണി, കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഷമീമ; വയറ്റില്‍ കറുത്തവസ്തുവെന്ന് ഡോക്ടര്‍, നവാസിനെതിരെ പോലീസിൽ പരാതി!

കോഴിക്കോട് അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പയ്യോളി സ്വദേശിനിയായ ഷമീമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. ശനിയാഴ്ച ഉണ്ടായ മരണത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് നവാസിനൊപ്പമാണ് ഷമീമ അരിക്കുളത്ത് താമസിച്ചിരുന്നത്. നവാസിൽ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗൾഫിലുള്ള സഹോദരനോട് ഷമീമ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും, Read More…

Spotlight

‘രേണുകസ്വാമിയുടെ അടിവസ്ത്രം അഴിച്ച്മാറ്റി, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’; ദർശന്റെ ക്രൂരത വിവരിച്ച് സഹായിയുടെ മൊഴി!

രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശനെതിരെ കേസിലെ പതിനാലാം പ്രതിയും സഹായിയുമായ പ്രദോഷിന്റെ ഞെട്ടിക്കുന്ന മൊഴി വിവരങ്ങൾ പുറത്തുവന്നു. തനിക്ക് കോടതിയിൽ മാപ്പുസാക്ഷിയാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദോഷ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ദർശൻ നടത്തിയ കൊലപാതകത്തിന്റെയും അതിനുശേഷമുള്ള തെളിവ് നശിപ്പിക്കൽ ശ്രമങ്ങളുടെയും വിവരങ്ങളാണ് ഈ മൊഴിയിലുള്ളത്. നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിലുള്ള വിരോധമാണ് ആരാധകനായ രേണുകസ്വാമിയുടെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഏറെ നിർണായകമാകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രേണുകസ്വാമിയെ ദർശൻ ക്രൂരമായി Read More…

Crime

കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്‍കാമുകന്‍

കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്. ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം Read More…

Myth and Reality

‘ദർശനം തന്ന് അപ്രത്യക്ഷമാകുന്ന ആട്!’; ജോഗ്നി മാതാ ക്ഷേത്രത്തിലെ അത്ഭുതം, അമ്പരപ്പോടെ വിശ്വാസികൾ

ഝീരിയിലെ ജോഗ്നി മാതാ ക്ഷേത്രത്തിലെ ഒരു ആട് ഇപ്പോൾ പ്രദേശവാസികൾക്കും ഭക്തർക്കും ഇടയിൽ വലിയൊരു അത്ഭുതമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ ആടിനെ ക്ഷേത്രപരിസരത്ത് തുടർച്ചയായി കാണുന്നുണ്ടെന്നാണ് നാട്ടുകാരും കുട്ടികളും പറയുന്നത്. വൈകുന്നേരം 7 മണിയോടെ ക്ഷേത്രത്തിന് സമീപമെത്തുന്ന ആട് രാത്രി മുഴുവൻ അവിടെത്തന്നെ തുടരുകയും, രാവിലെ 5 മണിയോടെ തിരികെ പോവുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ സമയമത്രയും ആട് ക്ഷേത്രത്തിന് ചുറ്റും വലംവെച്ചുകൊണ്ടിരിക്കാറുമുണ്ട്. ഈ ആടിന്റെ ഭക്ഷണരീതിയെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. രാത്രികാലങ്ങളിൽ Read More…

Crime

പെറ്റമ്മയോട് ഈ ക്രൂരതയോ? 75-കാരിയായ അമ്മയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് മകന്‍, ദൃശ്യങ്ങൾ വൈറൽ

ജബൽപൂർ (മധ്യപ്രദേശ്): 75 വയസ്സുള്ള അമ്മയെ മകൻ വഴിയിൽ ഇട്ട് വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രഞ്ജി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹർഷി വാല്മീകി വാർഡിലുള്ള അശോക് വിഹാർ കോളനിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. രാവിലെ 9:19 ഓടെ മിത്ര വിശ്വകർമ എന്ന വയോധിക വീടിന് പുറത്തേക്ക് ഇറങ്ങുന്നത് സിസിടിവി Read More…

Fitness

ഭർത്താവിന്റെ വേർപാടിൽ തളർന്നില്ല; 75-ാം വയസ്സിലും പുലർച്ചെ 4 മണിക്ക് ഉണർന്ന് യോഗ, വീട്ടുജോലികൾ എല്ലാം സ്വയം, മുത്തശ്ശിയുടെ പ്രചോദനകഥ

75-കാരിയായ തന്റെ മുത്തശ്ശി തികച്ചും സ്വതന്ത്രവും സജീവവുമായ ജീവിതം നയിക്കുന്നതിന്റെ ഹൃദ്യമായ ഒരു വീഡിയോ ഡോ. സിമ്രാൻ മുനോത് അടുത്തിടെ പങ്കുവെക്കുകയുണ്ടായി. വീഡിയോയിൽ, റിവോൾവ്ഡ് ഹെഡ്-ടു-നീ പോസ്, എലിവേറ്റഡ് ലോട്ടസ് പോസ്, ബൈസെപ് കേൾസ്, സീറ്റഡ് ഫോർവേഡ് ബെൻഡ് തുടങ്ങിയ പ്രയാസമേറിയ യോഗാസനങ്ങൾ ഈ മുത്തശ്ശി വളരെ എളുപ്പത്തിൽ ചെയ്യുന്നത് കാണാം. തന്റെ ഈ ജീവിതരീതിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ അവർ വ്യക്തമാക്കുന്നുണ്ട്. “എനിക്ക് ഇപ്പോൾ 75 വയസ്സുണ്ട്, ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീട്ടുജോലികളെല്ലാം Read More…

Oddly News

ഫോൺ തട്ടിയെടുത്ത മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് വീഴ്ത്തി സഹോദരിമാർ, കള്ളനെ പോലീസിന് കൈമാറുന്ന വീഡിയോ വൈറൽ

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫോൺ തട്ടിപ്പറിച്ച ഓടിയ കള്ളനെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടിച്ച് രണ്ടു സഹോദരിമാർ. സ്കൂട്ടറിൽ കള്ളനെ പിന്തുടരുകയും അവന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ഇവർ. മുരാറിലെ സിപി കോളനിയിൽ താമസിക്കുന്ന ഹർഷിത, രസിത അഗർവാൾ എന്നീ സഹോദരിമാർ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പടാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സോഫ ഗാലറിക്ക് സമീപത്തു കൂടെ ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ, പുറകിൽ ബൈക്കിലെത്തിയ ഒരാൾ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന രസിതയുടെ കയ്യിൽ നിന്ന് ഫോൺ Read More…