സിനിമയിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ ചില വിട്ടുവീഴ്ചകൾക്കും അഡ്ജസ്റ്റ്മെന്റുകൾക്കും തയാറാകണമെന്ന് ഇൻഡസ്ട്രിയിൽ വ്യാപകമായ കിംവദന്തികൾ കേൾക്കാറുണ്ട്. ഇതിനെ ശരിവെക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാൽ സ്വന്തം ഭർത്താവ് തന്നെ ഇത്തരമൊരു കാര്യത്തിന് നിർബന്ധിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? അത്തരമൊരു വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ-ടെലിവിഷൻ നടിയായ ഈവ ഗ്രോവർ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി സംവിധായകരുമായി കിടക്ക പങ്കിടാൻ താൻ നിർബന്ധിതയായി എന്ന് മുൻ ഭർത്താവും ബോളിവുഡ് താരം ആമിർ ഖാന്റെ അർധ സഹോദരനുമായ ഹൈദർ Read More…
Month: July 2026
ഭാര്യ ദുര്‍മന്ത്രവാദിനിയോ? പെട്ടിയില്‍ അഞ്ചു നവജാതശിശുക്കളുടെ ജീർണിച്ച മൃതദേഹങ്ങൾ! ഭയന്ന് ഭര്‍ത്താവ്
ഓറഞ്ച് (ഫ്രാൻസ്): ഭാര്യ ഒളിപ്പിച്ചു വെച്ചിരുന്ന കാർഡ്ബോർഡ് പെട്ടി തുറന്നുനോക്കിയ ഭർത്താവ് കണ്ടത് അഞ്ച് നവജാതശിശുക്കളുടെ ജീർണിച്ച മൃതദേഹങ്ങൾ. ഫ്രാൻസിലെ ഓറഞ്ച് നഗരത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങളായി ഈ കാർഡ്ബോർഡ് പെട്ടിയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. പ്രസവത്തിനുശേഷവും പെട്ടിയെച്ചൊല്ലിയുള്ള ഈ തർക്കം തുടരുകയായിരുന്നു. എന്നാൽ തർക്കത്തിനിടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ഈ സമയം Read More…
മറ്റൊരു കുഞ്ഞിനെയും വിറ്റതായി കണ്ടെത്തല്‍; ഇടപാടുകള്‍ ഇന്‍സ്റ്റഗ്രാം വഴി, ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍
ഈരാറ്റുപേട്ട: തീക്കോയിയില്‍ ഗര്‍ഭിണിയായ യുവതിയെ എത്തിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസില്‍ മൂന്നാം പ്രതിയായ കൊല്ലം സ്വദേശിനി അനീന അറസ്റ്റിലായി. ഈ അനധികൃത ഇടപാടിൽ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് അനീനയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസിൽ പോലീസ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്. കേസിൽ നേരത്തെ പിടിയിലായ തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അനീനയെ പോലീസ് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് Read More…
ദീപ്തി ശർമ്മയുടെ വൺ-ഹാൻഡ് മാജിക്! പറന്നുപിടിച്ച് അവിശ്വസനീയ ക്യാച്ച്; വീഡിയോ വൈറൽ!
ചൊവ്വാഴ്ച ഹെഡിങ്ലിയിൽ നടന്ന ‘ദി ഹണ്ട്രഡ്’ ലീഗ് മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ എടുത്തത് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. സൺറൈസേഴ്സ് ലീഡ്സ് വുമണും മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വുമണും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു ഈ മിന്നൽ പ്രകടനം. ദീപ്തിയുടെ അതിശയകരമായ ക്യാച്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ആരാധകരിൽ നിന്ന് വൻ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിന്റെ ബാറ്റർ പേജ് സ്കോൾഫീൽഡ് ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ചപ്പോഴായിരുന്നു ആ അവിസ്മരണീയ Read More…
ലഹരിക്കേസ്: അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയും നിരീക്ഷണത്തില്‍, സ്വത്തുക്കൾ കണ്ടുകെട്ടാൻ പോലീസ്
ഇരിട്ടി: വടകര ലഹരിക്കേസില്‍ അറസ്റ്റിലായ ഡെലിവറി ബോയ് ഇരിട്ടി പേരട്ട സ്വദേശി ജിജില്‍ കുര്യാക്കോസില്നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരിവ്യാപാരത്തിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായതിന് പുറമേ ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ ലഹരി ഇടപാടുകളുടെ മുഖ്യ ആസൂത്രകനായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ലഹരി ശൃംഖലയിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന സൂചന. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം പിടിയിലായ ജിജില്‍ Read More…
‘രക്തവും ജീവനും നൽകി ഞാന്‍ പോരാടി, എന്റെ സമയം കഴിഞ്ഞു, ഇനി തിരിച്ചുവരവില്ല’; ആവർത്തിച്ച് നെയ്മർ
റിയോ ഡി ജനൈറോ: ബ്രസീൽ ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് സൂപ്പർ താരം നെയ്മർ . അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും 34-ാം വയസ്സിൽ തന്റെ ബ്രസീലിയൻ കരിയർ പൂർണ്ണമായി അവസാനിച്ചുവെന്നും താരം അറിയിച്ചു. കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബ് യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരശേഷമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ”ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, Read More…
‘അയാള്‍ എന്റെ കാരവാനില്‍ കയറി ഷര്‍ട്ട് ഊരി മാറ്റി; ഞാന്‍ വിറയ്ക്കുകയായിരുന്നു’; അനുഭവം പറഞ്ഞ് കാജല്‍
നേരിൽ കാണുമ്പോൾ ആരാധകർ കാണിക്കുന്ന സ്നേഹവും പിന്തുണയും താരങ്ങൾക്ക് പലപ്പോഴും വല്ലാത്ത സന്തോഷമാണ് നൽകുന്നത്; എന്നാൽ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കാറുണ്ട്. അത്തരത്തിൽ ഒരു സിനിമാ സെറ്റിൽ തനിക്കുണ്ടായ പീഡനകരവും ഭയപ്പെടുത്തുന്നതുമായ അനുഭവം തുറന്നുപറയുകയാണ് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറി അസിസ്റ്റന്റ് ഡയറക്ടർ ചെയ്ത പ്രവൃത്തിയാണ് താരത്തെ വല്ലാതെ ഞെട്ടിച്ചത്. ഷൂട്ടിങ് പൂർത്തിയാക്കി കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ആ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നയാൾ യാതൊരു അനുമതിയും Read More…
CJP നേതാവ് അഭിജീത് ദീപ്കെയ്ക്ക് കല്യാണാലോചനകളുടെ പ്രവാഹം; നിരസിച്ച് നേതാവ്, എന്തുകൊണ്ട്?
ഡൽഹി ജന്തർ മന്തറിൽ ദിവസങ്ങൾ നീണ്ട പ്രതിഷേധ സമരത്തിലൂടെ ശ്രദ്ധേയനായ സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ വിവാഹം വൈകുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് അമ്മ അനിത ദീപ്കെ. മകൻ കുടുംബമായി ജീവിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ വിവാഹം വേണ്ടെന്ന നിലപാടിലാണ് അഭിജീതെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷമായി നിരന്തരം വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് അവയെല്ലാം നിരസിക്കുകയാണെന്ന് അനിത പിടിഐയോട് പറഞ്ഞു. സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷമേ വിവാഹം കഴിക്കൂ എന്ന നിഷ്കർഷയിലാണ് 30കാരനായ Read More…
“ഇന്ത്യേ, അല്ലാഹുവിനെ ഓർത്ത് ഞങ്ങളെ രക്ഷിക്കൂ!” – പിഒകെയിൽ പാക് സേനയുടെ ക്രൂരത; കണ്ണീരോടെ സഹായമഭ്യർത്ഥിച്ച് യുവതി
പാക് അധീന ജമ്മു കശ്മീരിൽ (പിഒകെ) വർധിച്ചുവരുന്ന അതിക്രമങ്ങൾക്കിടയിൽ, തങ്ങളെയും കുട്ടികളെയും പാകിസ്താൻ സുരക്ഷാ സേന ക്രൂരമായി വധിക്കുകയാണെന്നും ഇന്ത്യ സഹായത്തിനെത്തണമെന്നും അഭ്യർത്ഥിക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയോ യുവതിയുടെ ഉന്നയിപ്പുകളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. പിഒകെയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വെടിവെപ്പും അക്രമങ്ങളും നടക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയിൽ, പാക് സേന സിവിലിയന്മാർക്ക് നേരെ അതിക്രൂരമായ അടിച്ചമർത്തലാണ് നടത്തുന്നതെന്ന് ആരോപിക്കുന്ന യുവതി, മണ്ണ് രക്തത്തിൽ കുതിർന്നിരിക്കുകയാണെന്നും അല്ലാഹുവിനെ ഓർത്ത് Read More…









