ഇന്നലെ ഐവറികോസ്റ്റിനെതിരേ നേടിയ ഒറ്റഗോളില്‍ നോര്‍വേയെ പ്രീക്വാട്ടറില്‍ എത്തിച്ച് ഹീറോയായിരിക്കുകയാണ് നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ട്. നോർവേ ദേശീയ ടീമിനായി എർലിങ് ഹാളണ്ട് കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ജേഴ്സിക്ക് പിന്നിൽ ‘ബ്രൗട്ട് ഹാളണ്ട്’ (Braut Haaland) എന്നാണ് എഴുതിയിരിക്കുന്നത്. ഹാളണ്ടിന്റെ കരിയറിലെ ഗോളുകൾക്കും റെക്കോർഡുകൾക്കും അപ്പുറം, കുടുംബത്തിന്റെ പാരമ്പര്യത്തെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കുറിക്കുന്ന ഒരു വലിയ കഥ ഈ പേരിന് പിന്നിലുണ്ട്. ആദ്യ നോട്ടത്തിൽ ജേഴ്സിയിലെ പേരിൽ വന്ന ഒരു ചെറിയ മാറ്റം മാത്രമായി തോന്നാം. Read More…
Month: July 2026
‘സുഹൃത്ത് നിരന്തരം വിളിക്കുന്നു, സിയയ്ക്ക് മറ്റൊരു പ്രണയമുണ്ടോ?’ കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ പറഞ്ഞതായി പിതാവ്
പുണെയിലെ യുവ വ്യവസായി കേദൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തന്റെ പ്രതിശ്രുതവധു സിയ ഗോയലിന് ചേതൻ ചൗധരി എന്ന യുവാവുമായി പ്രണയബന്ധമുണ്ടെന്ന് കേദൻ സംശയിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാൾ മൊഴി നൽകിയിട്ടുണ്ട്. സിയയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് കേദൻ മുൻപ് പലതവണ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും കുടുംബബന്ധങ്ങൾ പരിഗണിച്ച് അവർ അത് അവഗണിക്കുകയായിരുന്നു. ജൂൺ 18-നാണ് 26-കാരനായ കേദനെ സിയയും (20) കാമുകനായ ചേതൻ ചൗധരിയും (22) ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. Read More…
സുഹൃത്തിനൊപ്പമെത്തിയ യുവതിയെ വനത്തില്‍ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ
നാസിക്: വനപ്രദേശത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജൽഗാവിലെ ജാംനർ താലൂക്കിലുള്ള ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളും യുവതിയും തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി താമസിക്കുന്ന നാട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം മാറിയുള്ള മറ്റൊരു ഗ്രാമത്തിലെ താമസക്കാരാണ് ഈ പ്രതികൾ. ഇരുവിഭാഗവും ഒരേ Read More…
ഹാളണ്ട് സൂപ്പര്‍, ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ബ്രസീൽ
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് ഹാളണ്ട് നോർവേയുടെ വിജയഗോൾ സ്വന്തമാക്കിയത്. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലാണ് ഇനി നോർവേയുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിന്റെ തുടക്കത്തിൽ ഐവറി കോസ്റ്റാണ് കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയത്. നോർവേ ഗോൾമുഖത്ത് അവർ തുടർച്ചയായി ഭീഷണി ഉയർത്തിയെങ്കിലും പതുക്കെ ഹാളണ്ടും സോർലോത്തും നയിച്ച നോർവേ മുന്നേറ്റനിരയും കളം പിടിച്ചു. ആദ്യ അരമണിക്കൂറിൽ Read More…




