മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുദ്യോഗസ്ഥൻ. സാധാരണ വസ്ത്രം ധരിച്ചെത്തിയ ഉദ്യോഗസ്ഥനാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പൊലീസ് നടപടിയുടെ ഭാഗമായി യുവതിയെ പിന്നിൽ നിന്ന് പൊലീസുകാരൻ പിടികൂടുന്നത് വീഡിയോയിലുണ്ട്. ആളുകൾക്കിടയിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിലേക്ക് ഉദ്യോഗസ്ഥന്റെ കൈ പോകുന്നതും, സഹായത്തിനായി ഇയാൾ മറ്റ് പൊലീസുകാരെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. Read More…
Month: July 2026
പരസ്പരം പിരിയാനാവില്ല; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ- വീഡിയോ
ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലുള്ള ദൗരിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്വംശി (18) എന്നീ യുവതികളാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്വംശിയെ (20) ജീവിതപങ്കാളിയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ മൂന്ന് യുവതികളുടെയും വിഡിയോകൾ പകർത്തി നൽകിയിരുന്നത് വികാസായിരുന്നു. ഇതിനിടെ ചില വിഡിയോകളിൽ ഇയാൾ ഇവരുടെ ഭർത്താവായി അഭിനയിക്കുകയും ചെയ്തു. Read More…
ദുർഭാഗ്യം ഭയന്ന് ജിതേന്ദ്ര ഉപേക്ഷിച്ച 4.25 ലക്ഷത്തിന്റെ ബംഗ്ലാവ്; ഇന്നത്തെ മൂല്യം 450 കോടി രൂപ!
സിനിമാ താരം ജിതേന്ദ്രയ്ക്ക്, മുംബൈയിലെ അതിസമ്പന്ന മേഖലയായ പാലി ഹില്ലിൽ ഒരു ബംഗ്ലാവ് വാങ്ങുക എന്നത് ഒരിക്കലും സത്യമാകില്ലെന്ന് കരുതിയ ഒരു സ്വപ്നമായിരുന്നു. എന്നാൽ ആ സ്വപ്ന വീട് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. എങ്കിലും ആദ്യഘട്ടത്തിൽ, ആ വീട് തനിക്ക് നിർഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിച്ച താരത്തിന് അത് വലിയൊരു ആശങ്കയായി മാറുകയായിരുന്നു. ദി റിയാലിറ്റി ഡ്രൈവുമായുള്ള അഭിമുഖത്തിൽ, പ്രശസ്ത നടൻ ഭാരത് ഭൂഷണിൽ നിന്ന് വാങ്ങിയ ആ ബംഗ്ലാവിന് പിന്നിലെ കഥ ജിതേന്ദ്ര Read More…
ട്രെക്കിംഗിനിടെ അഗാധമായ താഴ്വരയിലേക്ക് വീണു; മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി നാട്ടുകാർ! വീഡിയോ
പൂനെ: ലോണാവാലയിൽ നിന്നുള്ള നാടകീയമായ ഒരു രക്ഷാപ്രവർത്തന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആഴമേറിയ താഴ്വരയിലേക്ക് വീണ ഒരു ചെറുപ്പക്കാരൻ, അവിടെയുണ്ടായിരുന്ന മരത്തടിയിൽ തങ്ങിക്കിന്നതിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച ലോണാവാല മേഖലയിൽ ട്രെക്കിംഗ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വീഴ്ചയ്ക്ക് ശേഷം ചെറുപ്പക്കാരൻ താഴ്വരയിലെ മരത്തിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ സ്ഥലവും ഈ ചെറുപ്പക്കാരൻ ആരാണെന്ന വിവരവും ഇതുവരെ Read More…
കല്യാണം കഴിഞ്ഞ് അതിഥികൾ പോകും, കടം നിങ്ങൾ വീട്ടണം! ലക്ഷങ്ങൾ പൊടിക്കുന്നവരോട് ചാർട്ടേഡ് അക്കൗണ്ടന്റിന് പറയാനുള്ളത്
ഇന്ത്യൻ കുടുംബങ്ങളുടെ പ്രധാന സവിശേഷതയാണ് ഇന്നും കേമമായി നടത്തുന്ന വിവാഹങ്ങൾ. ആഡംബര വേദികളും ലക്ഷങ്ങൾ പൊടിച്ചുള്ള ആഘോഷങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ആഘോഷങ്ങൾ കഴിയുമ്പോൾ, ഇത്രയും പണം ചെലവാക്കിയത് ശരിയാണോ എന്ന് പലരും ചിന്തിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ, പുതിയ തലമുറയിലെ പല ദമ്പതികളും ഇപ്പോൾ വേറിട്ടൊരു വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഒരൊറ്റ ദിവസത്തെ ആഘോഷത്തിനായി ലക്ഷങ്ങൾ ഒഴുക്കുന്നതിന് പകരം, വിവാഹം ലളിതമായി നടത്തുകയും ആ പണം വീട് വാങ്ങാനോ ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രതയ്ക്കായോ നിക്ഷേപിക്കുകയോ ചെയ്യുന്നു. Read More…
PCOS-നെ മെരുക്കാൻ രണ്ടുമാസം ഉച്ചയ്ക്ക് സലാഡ് മാത്രം കഴിച്ചു; അനുഭവം തുറന്നുപറഞ്ഞ് യുവതി, അത്ഭുതകരമായ മാറ്റങ്ങൾ!
“രണ്ടു മാസം മുമ്പ് ഞാൻ എന്നോട് തന്നെ ഒരു പ്രതിജ്ഞ ചെയ്തു. 10 കിലോ കുറയ്ക്കും എന്നായിരുന്നില്ല അത്. ഏതെങ്കിലും വൈറൽ ഡയറ്റ് പിന്തുടരുമെന്നോ എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുമെന്നോ ആയിരുന്നില്ല. വളരെ ലളിതമായ ഒന്നായിരുന്നു അത്. മുടങ്ങാതെ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന് ഒരു സലാഡ് കഴിക്കുക. അത്രമാത്രം. പി.സി.ഒ.എസ് (PCOS – ഇപ്പോൾ PMOS എന്ന് അറിയപ്പെടുന്നു) ഉള്ള ഒരാളെന്ന നിലയിൽ, നമ്മുടെ ശരീരം ഉദ്ദേശിച്ചതുപോലെ പ്രതികരിക്കാത്തപ്പോഴുള്ള വിഷമം എനിക്കറിയാം. ഭാരം കൂടുകയും കുറയുകയും ചെയ്യും, ഹോർമോണുകൾ Read More…
രണ്ടുവർഷം ചലനശേഷിയില്ലാതെ കിടപ്പില്‍, ഇന്ന് 27കിലോ ഭാരവുംപേറി മണിക്കൂറിൽ 847 പുഷ്-അപ്പുകൾ! വിസ്മയ പ്രകടനം- വീഡിയോ
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുഷ്-അപ്പുകൾ എടുക്കുന്നത് തന്നെ ഏറെ ആയാസകരമാണ്. അപ്പോൾ കനത്ത ഭാരമുള്ള ബാഗും പുറത്തുവെച്ച് പുഷ്-അപ്പ് ചെയ്യുന്നത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ 41-കാരനായ രോഹ്താഷ് ചൗധരിയുടെ കാര്യം അങ്ങനെയല്ല. “ഇന്ത്യയുടെ പുഷ്-അപ്പ് മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം, പുറത്ത് 27.21 കിലോഗ്രാം (60 പൗണ്ട്) ഭാരമുള്ള ബാഗും പേറി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടം കൈവരിച്ചത്. 2023-ൽ Read More…
ചൂടേറ്റ് തളരേണ്ട, നേരെ ‘ഫ്രിഡ്ജിലേക്ക്’ കയറി നിൽക്കാം! വൈറലായി ജപ്പാന്റെ കൂളിംഗ് ബോക്സ്
ഉഷ്ണകാലത്ത് കടുത്ത ചൂടില്‍ വിയര്‍ത്തു കുളിക്കുന്നസമയത്ത് നിങ്ങള്‍ ഫ്രിഡ്ജ് തുറക്കുന്നു. ശരീരഭാഗങ്ങളിലേയ്ക്ക് അടിച്ചു കയറുന്ന സുഖമുള്ള തണുപ്പ് അനുഭവിക്കുമ്പോള്‍ ഒരിക്കെലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ, കുറച്ചു സമയം ഇതിനുള്ളില്‍ കയറി ഇരുന്നലോ എന്ന്? ഇതാ അത്തരം ചിന്തകള്‍ യാഥാര്‍ത്ഥ്യമാകുന്നു. വേനൽച്ചൂട് അതികഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉഷ്ണതരംഗത്തെ ചെറുക്കാൻ സഹായിക്കുന്നതിനായി ജപ്പാനിൽ കമ്പനികൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയാണ്. അതിലൊന്നാണ് വ്യക്തിഗത ഉപയോഗത്തിനായുള്ള ഒരു കൂളിംഗ് ബൂത്ത്. നിർമ്മാതാക്കൾ ഇതിനെ “ഹ്യൂമൻ റഫ്രിജറേറ്റർ” അഥവാ മനുഷ്യർക്കുള്ള ഫ്രിഡ്ജ് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ദോ ഹിമോൺ Read More…
ഒറ്റയ്ക്ക്, ആരേയും കൂസാതെ പൊലീസ് വാന്‍ തടഞ്ഞു; ആരാണ് മുംബൈ സമരത്തിലെ ധീരനായിക റിയ ആഹിർ ?
മുംബൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കയറ്റിയ പോലീസ് വാനിന് മുന്നിൽ നിന്ന് അവരുടെ അടിയന്തര മോചനം ആവശ്യപ്പെട്ട 27-കാരിയായ മോഡൽ റിയാ ആഹിർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിയിരിക്കുന്നു. ശിവാജി പാർക്കിന് സമീപം പോലീസിന്റെ വാഹനം തടയുന്ന റിയായുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവരുടെ പ്രതിഷേധത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വൈകുന്നേരം 4:30-ഓടെ ശിവാജി പാർക്കിലേക്ക് നടക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ തിക്കിനിറച്ച പോലീസ് Read More…









