വിമാനത്താവളങ്ങൾ പൊതുവെ അറിയപ്പെടുന്നത് അവിടെയെത്തുന്ന 7യാത്രക്കാരുടെ എണ്ണം കൊണ്ടോ അല്ലെങ്കിൽ അവ ബന്ധിപ്പിക്കുന്ന നഗരങ്ങൾ കൊണ്ടോ ആണ്. എന്നാൽ ലോക ശ്രദ്ധ നേടിയ ഒരു വിമാനത്താവളമുള്ളത് അതിന്റെ വിസ്തീർണ്ണം കൊണ്ടാണ്. 776 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപന്തലിച്ചുകിടക്കുന്ന ഈ വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡ് കൈയാളുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, 727 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബഹ്റൈൻ എന്ന രാജ്യത്തേക്കാൾ വലുതാണ് ഈ വിമാനത്താവളം എന്നതാണ് ഏറെ അത്ഭുതകരം. ഇതിന്റെ ഒരു ചെറിയ Read More…
Month: July 2026
അടിയന്തിര ശസ്ത്രക്രിയ; അരപ്പൊക്കം വെള്ളത്തില്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക്; ഡോക്ടറുടെ മാതൃകാപരമായ സേവനം!
കനത്ത മഴയെ തുടർന്ന് നഗരം മുഴുവൻ വെള്ളത്തിനടിയിലായിട്ടും, തന്റെ രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് യാത്ര തുടർന്ന് വടക്കുകിഴക്കൻ ചൈനയിലെ ഒരു ഡോക്ടർ. ലിയോണിംഗ് പ്രവിശ്യയിലെ ഷെന്യാംഗിൽ ജൂലൈ 13-നാണ് ക്രമാതീതമായ മഴ പെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ 230 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1951-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാവുകയും പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. തൊഴിൽ, പഠന Read More…
ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയവരുടെ വിശപ്പ് ബിസിനസ്സാക്കി! പിസ്സ ഡെലിവറി ബോയിക്ക് ഹർഷ ഗോയങ്കയുടെ വൻ കൈയടി
താനെയ്ക്കും അന്ധേരിയ്ക്കുമിടയില്‍ ദിവസവും യാത്ര ചെയ്യുന്ന മിക്ക ആളുകൾക്കും വൈകുന്നേരങ്ങളിലെ അസഹനീയമായ ഗതാഗതക്കുരുക്ക് ഒരു പതിവ് അനുഭവമാണ്. അടച്ചുവെച്ച വണ്ടിയുടെ ഗ്ലാസുകൾക്കുള്ളിൽ, വിശന്നുപൊരിയുന്ന വയറുമായി മാറാത്ത റെഡ് ലൈറ്റുകളിലേക്ക് നോക്കിയിരിക്കുക മാത്രമാണ് പലരുടെയും വഴി. ഗതാഗതക്കുരുക്കിലെ വിശപ്പ് മിക്കവരെയും ദേഷ്യപ്പെടുത്തുകയോ തളർത്തുകയോ ചെയ്യുമ്പോൾ, ഗൗരവ് ലൊന്ധെ എന്ന യുവാവിന് അത് ഒരു മികച്ച ബിസിനസ്സ് ആശയമായി മാറുകയായിരുന്നു. വ്യവസായിയായ ഹർഷ് ഗോയങ്ക അടുത്തിടെ എക്സിൽ പങ്കുവെച്ച ഗൗരവിന്റെ ജീവിതകഥ വലിയ പ്രചോദനമാണ് സമ്മാനിക്കുന്നത്. 2009-ൽ അന്ധേരിയിൽ പിസ്സ Read More…
ദൈവക്കൈ! ജീവൻ പണയംവച്ച് 7 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി ആംബുലൻസ് ജീവനക്കാരൻ; വീഡിയോ കണ്ട് നെഞ്ചുപിടഞ്ഞ് ലോകം
ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ കനത്ത മൺസൂൺ മഴയെത്തുടർന്ന് ഉരുൾപൊട്ടിയുണ്ടായ അപകടകരമായ പാതയിലൂടെ ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയ ആംബുലൻസ് ജീവനക്കാരൻ ജനശ്രദ്ധ നേടുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരന്തമുഖത്തിലൂടെ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ഈ യുവാവിനെ ഒരു യഥാർത്ഥ നായകൻ എന്നാണ് ജനങ്ങൾ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രശംസയാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞ പാതയിലൂടെയാണ് Read More…
ക്യാൻസര്‍, 4 ദിവസം മാത്രം ആയുസെന്ന് ഡോക്ടര്‍, ഇന്ന് 420 കോടിയുടെ വിമാനക്കമ്പനി ഉടമസ്ഥ, 5,600 രൂപയിൽ തുടങ്ങിയ കനികയുടെ ജീവിതം !
ജെറ്റ്സെറ്റ്ഗോ (JetSetGo) എന്ന പ്രമുഖ സ്ഥാപനത്തിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് കനിക ടേക്രിവാൾ. 2021-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച അവർ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5-ലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2016-ലും 2017-ലും ഫോർബ്സിന്റെ ’30 അണ്ടർ 30′ പട്ടികയിലും അവർ ഇടം നേടിയിരുന്നു. വെറും 5,600 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 420 കോടി രൂപയുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത അവരുടെ കഥ കേവലം പ്രചോദനാത്മകം എന്ന് മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാൽ Read More…
ഇൻസ്റ്റഗ്രാമിൽ മോദി തരംഗം:, സെൽഫി വിഡിയോയ്ക്കുശേഷം ഒരൊറ്റദിവസം കൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്‌സ്!
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെൽഫി വിഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് പ്രധാനമന്ത്രിയുടെ ഈ ലഘുവിഡിയോ എത്തിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിക്ക് 102 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വ്യാഴാഴ്ച പങ്കുവെച്ച വിഡിയോ വൻ വിജയമായതോടെ അതിനു നന്ദി പറയാനായി തൊട്ടടുത്ത ദിവസവും രാത്രി 11 മണിക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും Read More…
ലോകകപ്പിലെ ആ മത്സരങ്ങളിൽ ഒത്തുകളിയും ക്രമക്കേടും നടന്നു; ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂജഴ്സി ∙ ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര സംഘടനയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ചില സംഭവങ്ങൾ വാതുവയ്പ്പിനും ക്രമക്കേടിനും വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന്റെ സംഗ്രഹം കൗൺസിൽ ഓഫ് യൂറോപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് Read More…
ലഹരി മാഫിയ കുടിപ്പക; ആലപ്പുഴയില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി
ആലപ്പുഴ ∙ ലഹരി, ക്വട്ടേഷൻ മാഫിയകൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് സംഘാംഗമായ യുവാവിനെ വീട്ടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ബംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിൽപ്പെട്ട അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘവും തമ്മിൽ കഴിഞ്ഞദിവസം ബാറിൽ വച്ച് തർക്കവും അടിപിടിയും Read More…
എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തീരുമാനമെടുത്തത് കുടുംബത്തോട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. Read More…









