Featured The Origin Story

അച്ചാർകുപ്പി പൊട്ടിയൊഴുകാതെ എങ്ങനെ വിദേശത്തേക്ക് കൊണ്ടുപോകാം? 30 രാജ്യങ്ങളുടെ നാവിൻതുമ്പിലെത്തിയ ‘പ്രിയ’ അച്ചാറിന്റെ കഥ നിങ്ങളറിയാത്ത മറ്റൊരു റാമോജി റാവുവിന്റെയും

30-ലധികം രാജ്യങ്ങളിലായി 200-ലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രമുഖ ബ്രാൻഡാണ് ഇന്ന് പ്രിയ ഫുഡ്സ് . എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് ഫുഡ് ബ്രാൻഡുകളിലൊന്നായ പ്രിയയുടെ തുടക്കം വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഏതൊരു ഇന്ത്യക്കാരനും അനുഭവപ്പെട്ടിട്ടുള്ള ഒരു സാധാരണ പ്രശ്നത്തിൽ നിന്നായിരുന്നു: വസ്ത്രങ്ങൾക്കിടയിൽ വെച്ച അച്ചാർ കുപ്പി പൊട്ടിയൊഴുകാതെ നാടിന്റെ രുചി എങ്ങനെ വിദേശത്തേക്ക് കൊണ്ടുപോകാം? മാധ്യമ വ്യവസായിയായ ചെറുകുരി റാമോജി റാവു തെലുങ്ക് അടുക്കളകളിലെ എരിവുള്ള അച്ചാറുകളെ, തനത് രുചി ഒട്ടും ചോർന്നുപോകാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ Read More…

Celebrity

“1000 കുത്തിവെപ്പുകൾ, രണ്ട് ഗർഭമലസലുകൾ”: IVF വഴി അമ്മയാകാന്‍ അനുഭവിച്ച വേദനകളെക്കുറിച്ച് നടി തേജസ്വിനി

മോഡലും നടിയുമായ തേജസ്വിനി കൊൽഹാപുരെ അടുത്തിടെ താൻ നേരിട്ട പ്രയാസകരമായ ഐ.വി.എഫ് (IVF) ചികിത്സാ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. പ്രശസ്ത നടി പത്മിനി കൊൽഹാപുരെയുടെ ഇളയ സഹോദരിയും ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിന്റെയും സിദ്ധാന്ത് കപൂറിന്റെയും മാതൃസഹോദരിയുമാണ് തേജസ്വിനി. ഐ.വി.എഫ് ചികിത്സ ശാരീരികമായും മാനസികമായും ഏറെ തളർത്തുന്ന ഒന്നാണെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു അതെന്നും അവർ വിവരിച്ചു. സിദ്ധാർത്ഥ് കണ്ണനുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിലാണ് തേജസ്വിനി കൊൽഹാപുരെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്: “ഞാൻ അഞ്ച് തവണ ഐ.വി.എഫ് ചികിത്സയ്ക്ക് Read More…

Oddly News

പാറ്റകളോട് കളിച്ചത് പണി കളയുമോ? സോണിയ ഷെഹ്‍രാവത്ത് ചെയ്തത് ചട്ടവിരുദ്ധം; ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് മറുപടി പറയേണ്ടിവരും

സിജെപി സമരത്തെ പരിഹസിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് സോണിയ ഷെഹ്‌രാവത്തിന് തിരിച്ചടി. ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ സമൂഹ മാധ്യമ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സിആർപിഎഫിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇവരോട് ഉടൻ തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടുമെന്നാണ് വിവരം. ഡൽഹിയിൽ നടന്ന സിജെപിയുടെ സൻസദ് മാർച്ചിന്റെ സുരക്ഷാ ചുമതല സോണിയയ്ക്കായിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സോണിയ അടക്കം നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോ Read More…

Spotlight

ളാക്കാട്ടൂരിലെ കൂട്ട ആത്മഹത്യ: കുടുംബം അനാഥമായതിനു പിന്നില്‍ സാമ്പത്തികക്കുരുക്ക്?

കോട്ടയം: ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ ഒരു കുടുംബത്തിലെ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (ജോബി, 50), ഭാര്യ ജോസ്‌ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹം ഇന്ന് രാവിലെ 11-ന് ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇക്കഴിഞ്ഞ 13-നായിരുന്നു സംഭവം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് നാലുപേരും മരണത്തിന് കീഴടങ്ങിയത്. Read More…

Crime

‘ലേഡീസ് ഒണ്‍ലി’ കള്ളന്‍; അടിച്ചു മാറ്റിയത് സ്ത്രീകളുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍, വില്‍ക്കുന്നത് പെരുമ്പാവൂരിലെ ‘ഏജന്റ് ഭായിക്ക്’

സ്ത്രീകളുടെ മാത്രം മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവന്നിരുന്ന മലയാറ്റൂർ സ്വദേശി ജിജോ ബാബു ഒടുവിൽ പൊലീസിന്റെ പിടിയിലായി. വളരെക്കാലമായി മോഷണം നടത്തുന്ന ഇയാൾ 2012-ൽ പിടിയിലായിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ തുടർന്നുപോരുകയായിരുന്നു. യാത്രയ്ക്കിടയിൽ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗുകളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇയാൾ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ഇത്തരത്തിൽ നൂറിലധികം ഫോണുകളാണ് ഇയാൾ കവർന്നത്. ഫോൺ മോഷണം തുടർച്ചയായതോടെ ജിജോയ്ക്കായി പൊലീസ് ശക്തമായ വലവിരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ബാഗിലിരുന്ന Read More…

Featured Sports

ആറ് തുടര്‍ത്തോല്‍വികള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഒരു ‘അയ്യര്’ജയം; വൈഭവിന് 19 പന്തില്‍ 50 റണ്‍സ്‌

ഹരാരെയിൽ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ, ആതിഥേയർ ഉയർത്തിയ 126 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശ്രേയസ് അയ്യർ ട്വന്റി20 നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. 19 പന്തിൽ 50 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ശൈലിയിലുള്ള പ്രകടനമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 23 റൺസിൽ നിൽക്കെ എട്ട് പന്തിൽ ഒരു റൺസ് Read More…

Spotlight

മന്ത്രിയുടെ രാജി സര്‍ക്കാരിനെ ദുര്‍ബലമാക്കില്ല; പ്രധാനമന്ത്രിക്ക്‌ കത്തയച്ച്‌ അണ്ണാ ഹസാരെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പിന്നാലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രണ്ടു മണിക്കൂർ മൗനപ്രതിഷേധവും നടത്തി. സി.ജെ.പി പ്രക്ഷോഭം ഉൾപ്പെടെ പരാമർശിച്ചാണ് ഈ മാസം 22-ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ രാജി സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും പകരം ഉത്തരവാദിത്തത്തെക്കുറിച്ച് മറ്റു മന്ത്രിമാർക്ക് ശക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഭരണസംവിധാനം കൂടുതൽ Read More…

Health

ഹൃദയാഘാതം മുൻകൂട്ടിയറിയാൻ ‘അപ്പോ ബി’ ടെസ്റ്റ്: പുതിയ പഠനം പുറത്ത്!

ഹൃദയാരോഗ്യം വിലയിരുത്തുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും കൊളസ്ട്രോൾ പരിശോധന നടത്തുന്നത്. ഈ പരിശോധനകളിൽ ഭൂരിഭാഗവും അളക്കുന്നത് ‘മോശം കൊളസ്ട്രോൾ’ എന്ന് വിളിക്കപ്പെടുന്ന എൽ.ഡി.എൽ (LDL) കൊളസ്ട്രോളിന്റെ അളവാണ്. ഹൃദ്രോഗ സാധ്യത മനസ്സിലാക്കുന്നതിനും രോഗികൾക്ക് സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ നൽകണോ എന്ന് തീരുമാനിക്കുന്നതിനും പതിറ്റാണ്ടുകളായി ഡോക്ടർമാർ ആശ്രയിക്കുന്നത് ഈ എൽ.ഡി.എൽ പരിശോധനയെയാണ്. ഈ പരിശോധന അനേകം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ സഹായിച്ചിട്ടുണ്ടെങ്കിലും, പുതിയൊരു പഠനം പറയുന്നത് ഇത് മാത്രം മതിയേക്കില്ല എന്നാണ്. പ്രശസ്തമായ ജാമാ (JAMA) Read More…

Health

നെഞ്ചിലെയും മുതുകിലെയും പേശികൾ കരുത്തുറ്റതാക്കൂ, ഹൃദയാഘാത സാധ്യത 31% കുറയ്ക്കാം!

ലോകമെമ്പാടും ആളുകൾ മരണപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. അതുകൊണ്ടുതന്നെ ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം, പുകവലി ഒഴിവാക്കൽ എന്നിവ ഹൃദയത്തെ സംരക്ഷിക്കാനുള്ള പൊതുവായ വഴികളാണെങ്കിലും, പേശികളുടെ ആരോഗ്യവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നെഞ്ചിലെയും പുറകിലെയും പേശികൾക്ക് കൂടുതൽ ബലവും ആരോഗ്യവുമുള്ളവർക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റേഡിയോളജി (Radiology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പേശികൾ ശരീരത്തിന്റെ മൊത്തത്തിലുള്ള Read More…