എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
Posted onAuthorAksaComments Off on എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത.
ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.യാത്ര ചെയ്യുന്നതിനിടെ തന്റെ കുഞ്ഞിന് വിശന്നപ്പോൾ അവൾ മുലയൂട്ടാൻ ശ്രമിച്ചു. ഒരു തുണികൊണ്ട് മറച്ചുകൊണ്ടാണ് അവരത് ചെയ്തതെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവർ അസ്വസ്ഥയായിരുന്നു.
എന്നാൽ അടുത്ത നിമിഷം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ തന്റെ കാറിന്റെ റിയർ വ്യൂ മിറർ തിരിച്ചു വെച്ചു. പിന്നിലെ സീറ്റ് കാണാത്ത രീതിയിലായിരുന്നു ഡ്രൈവർ കണ്ണാടി തിരിച്ചത്. ആ ഒരൊറ്റ പ്രവർത്തിയിലൂടെ യാഷികയ്ക്ക് യാതൊരു മടിയുമില്ലാതെ കുഞ്ഞിന് മുലയൂട്ടാൻ സാധിച്ചു. ഡ്രൈവറുടെ ഈ പ്രവൃത്തി ആ അമ്മയുടെ മനസ് നിറച്ചു.യഷിക തന്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ‘ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ എൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ടി വന്നു. ഞാൻ പരമാവധി തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മനോഹരമായ ഒരു കാഴ്ചയാണ് കണ്ടത് – ഡ്രൈവർ റിയർ വ്യൂ മിറർ തിരിച്ചു വച്ചിരിക്കുന്നു. പിന്നിലെ സീറ്റിൽ ഉള്ളതൊന്നും അദ്ദേഹത്തിന് കാണാൻ കഴിയാത്ത രീതിയിലായിരുന്നു അത്. ഇതൊരു ചെറിയ കാര്യം മാത്രമായിരിക്കാം, പക്ഷേ ഇത് എന്നെ സുരക്ഷിതയും സമാധാനവതിയുമാക്കി.
ഇതാണ് ഒരു യഥാർത്ഥ മാന്യൻ.’ഡ്രൈവറുടെ മുഖം വീഡിയോയിൽ കാണിച്ചിട്ടില്ല. എന്നാലും അദ്ദേഹത്തിന്റെ പ്രവൃത്തി പലർക്കും മാതൃകയായി. നിരവധി ആളുകളാണ് അദ്ദേഹത്തെ പ്രശംസിച്ച് കമന്റ് ചെയ്തത്.’ഇതൊക്കെ വായിക്കുമ്പോൾ മനുഷ്യത്വത്തിൽ എനിക്കുള്ള വിശ്വാസം വർദ്ധിക്കുന്നു. എല്ലാ പുരുഷന്മാരും ഒരുപോലെയല്ല’, ഒരാൾ കമന്റ് ചെയ്തു. ‘ഇന്നും നല്ല മനുഷ്യരുണ്ടെന്ന് പറയുമ്പോൾ അത് ഇതുപോലെയുള്ളവരെക്കുറിച്ചാണ്’, മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഈ സംഭവം സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. ഇത്തരം ചെറിയ നല്ല പ്രവർത്തികൾ പോലും ആളുകളുടെ മനസ്സിൽ വലിയ മതിപ്പുണ്ടാക്കാൻ സഹായിക്കുമെന്നും, അമ്മമാർക്ക് എവിടെ വെച്ചും മടിയില്ലാതെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ കഴിയുന്ന തരത്തിലുള്ള മാനസിക പിന്തുണ സമൂഹത്തിൽ നിന്നുണ്ടാകണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ശരീരം ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഒരാളായ 25 വയസ്സുകാരി കാര്‍മെന്‍ ആന്‍ഡ്രേഡ് വിവാഹിതയായി. സഹോദരി ലുപിറ്റ ആന്ഡ്രേഡുമായി ശരീരത്തിന്റെ 80 ശതമാനവും പങ്കുവെയ്ക്കുന്ന കാര്‍മെന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹം വെളിപ്പെടുത്തിയത്. 2024 ഒക്ടോബര്‍ മുതല്‍ തനിക്കൊപ്പമുള്ള തന്റെ ദീര്‍ഘകാല കാമുകന് ഡാനിയേല്‍ മക്കോര്‍മാക്കിനെ വിവാഹം കഴിച്ചു എന്നാണ് കുറിപ്പിട്ടത്. ഇരുവരും കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. ഡേറ്റിംഗ് ആപ്പ് ഹിഞ്ചില്‍ കണ്ടുമുട്ടിയ ഇരുവരും നാല് വര്‍ഷമായി റിലേഷനിലായിരുന്നു. കണക്റ്റിക്കട്ടില്‍ ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്സ് ലീപ് ബ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ ഇരുവരും മോതിരം Read More…
ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള ഒരു പ്രൊഫസറും പിഎച്ച്ഡി വിദ്യാർത്ഥിനിയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു പ്രാദേശിക ഹോട്ടലിലിരുന്ന് ഇരുവരും ഒരേ പ്ലേറ്റിൽ നിന്ന് ദോശ കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോയ്ക്കൊപ്പം ഇരുവരും അടുത്തിരിക്കുന്ന ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ പുലർത്തേണ്ട ഔദ്യോഗികമായ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടു എന്നാരോപിച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി രസകരവും എന്നാൽ Read More…
വിവാഹങ്ങള്‍ കൂടുതല്‍ ഹൈടെക് ആയി മാറുമ്പോള്‍, സാങ്കേതികവിദ്യ ഇടയ്ക്കിടെ അപ്രതീക്ഷിതവും രസകരവുമായ നിമിഷങ്ങളിലേക്ക് നയിക്കുന്നു. നിരവധി വൈറല്‍ വിവാഹ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും വരണമാല്യവു മായി പോയ ഡ്രോണ്‍ ചടങ്ങിനിടെ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യം ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കപ്പെട്ട വീഡിയോ ഇതിനകം 3 ദശല ക്ഷം വ്യൂസും 31,000-ത്തിലധികം ലൈക്കുകളും നേടി. ക്ലിപ്പ് വൈറലായിരിക്കുകയാണ്. രവിആര്യ 88 എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ വേദിയില്‍ ഇരിക്കുന്ന വരനരികിലേക്ക് വരണമാല്യവുമായി ഒരു ഡ്രോണ്‍ പറന്നുവരുന്നതോ Read More…