Posted onAuthorAksaComments Off on ‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ
ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ വിളിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അതുലിന്റെ ഈ തീരുമാനം ബൗളിങ് ടീമിന് ഇഷ്ടപ്പെട്ടില്ല. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തുടങ്ങിയ വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അക്രമികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതുലിനെ മർദ്ദിക്കുകയും, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. അതുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചവർക്കെതിരെ എഫ്.ഐ.ആർ. (FIR) ഫയൽ ചെയ്തു.
എന്നാൽ, സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യമായ നടപടികൾ ഉണ്ടായില്ല എന്ന് അതുലിന്റെ കുടുംബം ആശങ്ക അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന്, അവർ ഉയർന്ന നീതിന്യായ അധികാരികളെ സമീപിച്ചിരിക്കുകയാണ്.
സെലിബ്രിറ്റി ദമ്പതിമാരില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വിരാട്കോഹ്ലി-അനുഷ്ക്കാ ശര്‍മ്മ ജോഡികള്‍. ഇവരുടെ ഓരോ കുടുംബകാര്യവും ആരാധകര്‍ക്ക് പ്രിയകരമാണ്. 2017ല്‍ ഇറ്റലിയില്‍ നടന്ന സ്വപ്ന സമാന ചടങ്ങില്‍ വിവാഹിതരായ ഇരുവര്‍ക്കും തങ്ങളുടെ മധുവിധുകാലത്ത് ആറുമാസത്തിനിയില്‍ ആകെ ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞത് 21 ദിവസം മാത്രമായിരുന്നു. അനുഷ്കയും വിരാടും വ്യത്യസ്തമായ പ്രൊഫഷണല്‍ ലോകങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ഇരുവരുടേയും തിരക്കാണ് ഏറ്റവും മധുരതരമായ കാലത്ത് ഇരുവരേയും അകറ്റിയിരുത്തിയത്. ഇരുവര്‍ക്കും വ്യത്യസ്തമായ ഷെഡ്യൂളുകള്‍ വേണ്ടി വന്നിരുന്നതിനാല്‍ തുടക്കത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വെല്ലുവിളിയാക്കി. 2020-ല്‍ Read More…
ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത്ശര്‍മ്മയുടെ കാലം ഏറെക്കുറെ കഴിയുമെന്ന് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും താരത്തിന് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയമായെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഡക്ക് കൂടി ആയതോടെ അത് വിമര്‍ശകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ നായകന്റെ ഫോം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും രണ്ടു 40 കളും അടക്കം ടീമിന്റെ ബാറ്റിംഗില്‍ നെടുന്തൂണായാണ് Read More…