Crime

ഫെയ്‌സ്ബുക്ക് ഫ്രണ്ടായ വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവ് പിടിയില്‍

പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പക്ക പെരുംകൊല്ലംതൊടി സി.കെ പ്രജിതി (39) നെയാണ് കീഴ്‌വായ്പ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്‍നിന്നു പലതവണയായി പ്രതി, 6,80,801 രൂപ കൈക്കലാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്നക്ക ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍പേ വഴി വീട്ടമ്മയില്‍നിന്നു വാങ്ങിയത്.

2023 മേയ് മുതല്‍ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കിയശേഷം തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് വീട്ടമ്മ കീഴ്വായ്പ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന്, ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് രജിസക്കറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, പ്രതിക്കായി പലസ്ഥലങ്ങളില്‍ തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസക്ക സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് ഇയാളുടെ വീടിനു സമീപത്തുനിന്നും ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കണ്ടെത്തുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത പ്രതിയെ ട്രെയിന്‍ മാര്‍ഗമെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യംചെയ്തു. കുറ്റം സമ്മതിച്ച പ്രതിയെ, വീട്ടമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ വേറെയും തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *