കളമശേരി: രാസലഹരി നല്‍കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28) എന്നിവരാണ് കളമശേരി പോലീസിന്റെ പിടിയിലായത്.
മലപ്പുറം സ്വദേശിനിയാണ് കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു.
കോളജ് അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്. പ്രതികള്‍ യൂസ്‌ഡ് കാര്‍ വില്‍പനയും റെന്റ് എ കാര്‍ ബിസിനസും നടത്തുന്നവരാണ്.




