കാട്ടാനകളുടെ ആക്രമണം ഇന്ന് ഒരു വാര്‍ത്തയേ അല്ല. വേനല്‍ക്കാലമയാതോടെ കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ചില അവസരങ്ങളില്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്. എന്നാല്‍ ആന ആശുപത്രിയില്‍ കയറി വന്നാലോ?
ഹരിദ്വാറിലെ മാക്സ്വെൽ ആശുപത്രിയിലാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം നടന്നത്. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ആന ആശുപത്രിയുടെ മതിലുകൾ തകർത്തു. സംഭവം രോഗികളിലും ആശുപത്രി ജീവനക്കാരിലും വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ആനയെ കണ്ടതും ആളുകൾ എല്ലാം ഓടി രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു. ഇതോടെ നിരവധി പേരാണ് തിക്കിലും തിരക്കിലും പെട്ടുപോയത്.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ആന എവിടെനിന്നോ പെട്ടെന്ന് പ്രത്യക്ഷപെടുകയായിരുന്നു. ആനയെ കണ്ടതും ആളുകൾ എല്ലാം നാല് ദിശകളിലേക്കും ഓടി രക്ഷപെടുകയിരുന്നു. ഉടൻ തന്നെ ആശുപത്രിയുടെ സെക്യൂരിറ്റിയും സ്റ്റാഫും സാഹചര്യം നിയന്ത്രിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും ശ്രമിച്ചു. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും സംഘങ്ങൾ എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു.
ഭാഗ്യവശാൽ, ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ സംഭവം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏതായാലും ആനയുടെ പെട്ടെന്നുള്ള കടന്നുകയറ്റം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
ഛത്തീസ്ഗഢിൽ, പ്രത്യേകിച്ച് വടക്കൻ മേഖലയിൽ, കഴിഞ്ഞ ദശകത്തിൽ മനുഷ്യ-ആന സംഘർഷങ്ങൾ കടുത്ത ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മധ്യമേഖലയിലെ ചില ജില്ലകളിൽ കാട്ടാനയുടെ ഭീഷണി ഗുരുതരമായിവരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.