ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് മരുന്ന് നിഷേധിച്ചതായി യുവതിയുടെ പരാതി. ആശുപത്രി ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും, തലയിലെ ഹിജാബ് മാറ്റിയാൽ മാത്രമേ മരുന്ന് നൽകൂ എന്ന് ശാഠ്യം പിടിച്ചതായും യുവതി ആരോപിക്കുന്നു. കാൺപൂരിലെ ഉർസല ഹോർസ്മാൻ മെമ്മോറിയൽ ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ വിവാദമായതും. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാനായി താൻ കൗണ്ടറിലേക്ക് ചെന്നപ്പോൾ ജീവനക്കാർ Read More…
Tag: hospital
‘കന്യാസ്ത്രീക്ക് അശ്ലീല സന്ദേശം അയച്ചതാണ് പ്രശ്നം, പീഡന പരാതിയല്ല’; വിശദീകരണവുമായി ആശുപത്രി അധികൃതർ
ചങ്ങനാശ്ശേരി: കന്യാസ്ത്രീക്ക് അശ്ലീല സന്ദേശം അയച്ച പരാതി പീഡന പരാതി എന്ന് പ്രചരിപ്പിച്ചത് വാസ്തവ വിരുദ്ധമെന്ന് ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി അധികൃതർ. ആശുപത്രിയിലെ എച്ച്.ആർ മാനേജർ ജോസഫ് കെ. തോമസ് (45) ആശുപത്രി ജീവനക്കാരിയായ കന്യാസ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതായി ആശുപത്രി മാനേജ്മെന്റിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും ഇതേ നടപടി തുടർന്നതിനാൽ ആശുപത്രി മാനേജ്മെൻറ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി Read More…
കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…
ഭാരം 134 കിലോ, കാമുകിയുടെ മാതാപിതാക്കളെ ‘ഇംപ്രസ്’ ചെയ്യാന്‍ ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ, യുവാവിന് ദാരുണാന്ത്യം
ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. Read More…
അമ്മയുടെ കണ്ണുതെറ്റി, നവജാത ശിശുവിനെ വാരിയെടുത്ത് സ്ത്രീ ഓടി; സഹോദരി പിന്നാലെയോടി പിടികൂടി…
ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചുദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ചു. ജയനഗറില്‍ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശികളായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഈ സ്ത്രീകള്‍ അസ്മ ഭാനുവുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം അമ്മയുടെ കണ്ണ് തെറ്റിയ നേരം റാഫിയ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ എടുത്ത് വേഗത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അസ്മയുടെ സഹോദരി സിമ്രാൻ ഇത് Read More…
പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍ വില്‍പ്പനയ്ക്ക്; ആര്‍ക്കും കാണാം, ‘admin123’ പാസ്‌വേര്‍ഡിട്ട് ആശുപത്രി
ഗുജറാത്തിലെ രാജ്കോട്ടിലുള്ള പ്രസവാശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീലവെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതിനു കാരണം ദുര്‍ബലമായ പാസ്‍വേര്‍ഡ് എന്ന് റിപ്പോര്‍ട്ട്. തീര്‍ത്തും ജാഗ്രതയോടെ ശക്തമായ സുരക്ഷാപാസ്‍വേര്‍ഡ് ഉപയോഗിക്കേണ്ട സ്ഥാനത്ത് ആശുപത്രി ടെക്നിക്കല്‍ വിഭാഗം ഉപയോഗിച്ചത് ‘admin123’ എന്ന പാസ്‌വേര്‍ഡ്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചതാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഈ വിവാദം പുറത്തുവന്നത്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന സ്ത്രീകളുടെ Read More…
ഭാര്യ വ്യക്ക രോഗി, ആശുപത്രിയില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്; ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) രിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി Read More…
ജില്ലാ ആശുപത്രിയില്‍ 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി, ചികിത്സാപ്പിഴവെന്ന് പരാതി, അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. Read More…
‘സംസാരിക്കാന്‍ വയ്യാ, അട്ട ചുരുളും പോലെ ചുരുണ്ടു’; ഓണക്കാലത്ത് ഐസിയുവിലായിരുന്നുവെന്ന് ദേവി ചന്ദന
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടിയും നര്‍ത്തികിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഓണക്കാലത്തും താന്‍ ഐസിയുവിലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ചെറിയ ശ്വാസംമുട്ടലായിട്ടാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ലിവര്‍ എന്‍സൈമുകളെല്ലാം കൂടി ഗുരുതരാവസ്ഥയില്‍ ആയിപ്പോയെന്നും അവര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഭക്ഷണം കാണുമ്പോള്‍വരെ പേടിയായിരുന്നു. സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിഞ്ഞിരുന്നില്ലെന്നും അട്ട ചുരുളുന്നത് പോലെയാണ് കട്ടിലില്‍ കിടന്നതെന്നും ഭര്‍ത്താവ് കിഷോറും പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് പഠിച്ചതെന്നും ദേവി ചന്ദന Read More…









