Hollywood

സിനിമകള്‍പോലെ പ്രണയത്തിലും സെലക്ടീവാണ് ; റൊണാള്‍ഡോയുടെ മുന്‍ കാമുകി ഈസാ ഗോണ്‍സാല്‍വസ്

സിനിമകള്‍ എന്നപോലെ തന്നെ പ്രണയജീവിതത്തിലും കൂടുതല്‍ സെലക്ടീവായി നടി ഈസ ഗോണ്‍സാല്‍വസ്. പന്തുകളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ യുവനഷന്‍ തിമോത്തി ഷലമേറ്റ് വരെ ഡേറ്റിംഗ് പട്ടികയിലുള്ള നടി അടുത്തിടെ പ്രണയത്തിനും ഡേറ്റിംഗിനുമുള്ള തന്റെ പുതിയ സമീപനത്തെക്കുറിച്ച് ‘ദ ഡ്രൂ ബാരിമോര്‍ ഷോ’ യില്‍ വ്യക്തമാക്കി.

താന്‍ ഇപ്പോള്‍ ”ബോധപൂര്‍വമായ ഡേറ്റിംഗ്” പരിശീലിക്കുകയാണെന്ന നടി വെളിപ്പെടുത്തി. അവള്‍ പ്രണയത്തെക്കുറിച്ച് മാത്രമല്ല, ഭാവി പങ്കാളിയില്‍ അവള്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ ഗുണങ്ങളെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. മുമ്പ് താനൊരു ഇംപള്‍സ് പെണ്‍കുട്ടിയായിരുന്നു എന്നും ഒരാഴ്ച മുമ്പ് കാണുന്ന ആളെ പോലും ”താന്‍ അയാളെ പ്രണയിക്കുന്നു. ഞാന്‍ അവനെ സ്‌നേഹിക്കുന്നു… എനിക്കവനെ കല്യാണം കഴിക്കണം” എന്നെല്ലാം പറയുമായിരുന്നെന്ന് സ്വയം പരിഹസിച്ചു.

”എന്നാല്‍ ഇപ്പോള്‍ ഇത് ചര്‍ച്ച ചെയ്യാനാവാത്തവയുടെയും ബോധപൂര്‍വമായ ഡേറ്റിംഗിന്റെയും ഒരു പട്ടികയാണ്. ഞാന്‍ അതിനെ ബോധപൂര്‍വമായ ഡേറ്റിംഗ് എന്ന് വിളിക്കുന്നു, ”അവള്‍ പറഞ്ഞു. ”നിനക്കുള്ളതുപോലെ എനിക്കും കുട്ടികളുണ്ടാകുമെങ്കില്‍ ആരാണ് ഈ പങ്കാളി? ഞാന്‍ എന്താണ് അന്വേഷിക്കുന്നത്? എങ്ങനെ ആശയവിനിമയം നടത്തണമെന്നും കാര്യങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നും അറിയാവുന്ന ഒരാളെ എനിക്ക് ആവശ്യമുണ്ട്. നിങ്ങള്‍ക്ക് അങ്ങിനെ ഒരാള്‍ ഉണ്ടെങ്കില്‍ അത് അതിശയകരമാണ്.”നടി പറഞ്ഞു.

ഹോളിവുഡില്‍ നിന്നുള്ള ഡേറ്റിംഗ് ഉണ്ടായാലുള്ള വെല്ലുവിളികളെക്കുറിച്ചും നടി പറഞ്ഞു. ”ജീവിതത്തില്‍ സ്‌നേഹത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നടന്മാര്‍ക്ക് എന്നും ഒന്നാംസ്ഥാനം അവരുടെ കരിയറിനാണ്. അവര്‍ തന്റെ കരിയറില്‍ ഒരിക്കലും പിന്നോട്ട് പോകില്ല. അങ്ങിനെയുള്ളവരെങ്കില്‍ എനിക്ക് അവരെ പിന്തുടരേണ്ടി വരും. പിന്നീട് എല്ലാറ്റിനും അവര്‍ ഒരുതരം താളം നിര്‍ണ്ണയിക്കും. അത് കുട്ടികളെ വളര്‍ത്തല്‍ ഉള്‍പ്പെടെ എല്ലാറ്റിനെയും ബാധിക്കും. ”നിങ്ങള്‍ക്ക് കുട്ടികളുണ്ട്… ഈ നടന് 20 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്നു, നിങ്ങള്‍ക്ക് 2 മില്യണ്‍ ഡോളര്‍ ലഭിക്കും എന്നുണ്ടെങ്കില്‍ ‘ശരി, നിങ്ങള്‍ക്ക് ആ സിനിമ ചെയ്യാന്‍ പോകാം’ എന്നു പറയുന്നത് പോലെയായിരിക്കും.” നടി പറഞ്ഞു