Featured Oddly News

കംബോഡിയ- തായ്‌ലഡ് യുദ്ധത്തിന് കാരണം ശിവന് സമര്‍പ്പിച്ചിട്ടുള്ള ഈ ഹിന്ദുക്ഷേത്രം

ന്യൂഡല്‍ഹി: കംബോഡിയയിലെ ഡാംഗ്രെക് പര്‍വതനിരകളിലെ 525 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടിലാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഹിന്ദു ആരാധനാലയമായ 900 വര്‍ഷം പഴക്കമുള്ള പ്രീയ വിഹേര്‍ ക്ഷേത്രം. ഖെമര്‍ സാമ്രാജ്യത്തിന് കീഴില്‍ നിര്‍മ്മിച്ച ഇത് കംബോഡിയക്കാര്‍ക്ക് മാത്രമല്ല, അവരുടെ തായ് അയല്‍ക്കാര്‍ക്കും ഒരു മതപരമായ സ്ഥലമാണ്. ഇതിന് ഏകദേശം 95 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് 12-ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമായ ടാ മുന്‍ തോം ക്ഷേത്രം. അരനൂറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം.

കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട യുദ്ധം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും അക്രമാസക്തമായിരിക്കുകയാണ്. തായ്‌ലന്‍ഡ് ഭീഷണിയുടെ തോത് ‘ലെവല്‍ 4’ ആയി ഉയര്‍ത്തിയതോടെ ഇരു രാജ്യങ്ങളും പങ്കിട്ട അതിര്‍ത്തിയിലെ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും പൂര്‍ണ്ണമായി അടച്ചുപൂട്ടാന്‍ കാരണമായി. 86 ഗ്രാമങ്ങളില്‍ നിന്നായി 40,000 തായ്‌ലന്‍ഡുകാരെ ഒഴിപ്പിച്ചു.

കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍ണ്ണയിക്കപ്പെട്ട കംബോഡിയയും തായ്‌ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയത്തെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കമാണ് ഈ ക്ഷേത്രങ്ങളു മായി ബന്ധപ്പെട്ടും വരുന്നത്. 1907ല്‍ ഫ്രാന്‍സ് വരച്ച ഭൂപടത്തില്‍ ക്ഷേത്രം കംബോഡി യയിലെ ഫ്രഞ്ച് സംരക്ഷിത പ്രദേശത്തിനുള്ളില്‍ കാണിക്കുന്നതായിരുന്നു. തായ്‌ലന്‍ഡ് ഈ ഭൂപടം അക്കാലത്ത് അംഗീകരിച്ചിരുന്നുവെങ്കിലും പിന്നീട് അതിര്‍ത്തി സ്വാഭാവിക നീര്‍ത്തടരേഖയെ പിന്തുടരുന്നു എന്ന തെറ്റായ വിശ്വാസത്തിലാണ് ഇത് ചെയ്തതെന്നും വാദിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ക്ഷേത്രത്തിന് മാത്രമല്ല ചുറ്റുമുള്ള പ്രദേശത്തിനും കംബോഡിയയ്ക്ക് പരമാധികാരം നല്‍കിയിട്ടുള്ളതാണ്. തായ്‌ലന്റി നോട് സൈന്യത്തെ പിന്‍വലിക്കാനും ആവശ്യപ്പെട്ടു. ഡാംഗ്രെക് പര്‍വതനിരകളിലെ പരുക്കന്‍ വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന, അധികം അറിയപ്പെടാത്ത ഈ ഖെമര്‍ ഹിന്ദു സമുച്ചയത്തില്‍ ടാ മ്യൂന്‍ തോം, ടാ മ്യൂന്‍, ടാ മുയിന്‍ ടോട്ട് എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങളുള്ളത്. പരമ്പരാഗതമായി കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന ഖെമര്‍ ക്ഷേത്രങ്ങള്‍ക്കിടയില്‍ തെക്ക് അഭിമുഖമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു സങ്കേതം ടാ മുന്‍ തോമിന്റെ വാസ്തുവിദ്യയുടെ സവിശേഷതയാണ്.

1863-ല്‍ കംബോഡിയയില്‍ ഫ്രഞ്ച് സംരക്ഷണം സ്ഥാപിച്ചതിനെത്തുടര്‍ന്ന്, പ്രദേശിക അതിര്‍ത്തികള്‍ നിര്‍വചിക്കുന്നതിനായി ഫ്രഞ്ച് സര്‍വേയര്‍മാര്‍ നീര്‍ത്തടരേഖകളെ അടിസ്ഥാനമാക്കി ഭൂപടങ്ങള്‍ സൃഷ്ടിച്ചു. യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫിയെ അടിസ്ഥാന മാക്കിയുള്ള ഫ്രഞ്ച് നിര്‍മ്മിത ഭൂപടങ്ങള്‍ കംബോഡിയയ്ക്ക് ക്ഷേത്രത്തിന്റെ അവകാ ശം നല്‍കി. 2008-ല്‍, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പ്രീ വിഹീറിനെ പട്ടികപ്പെടുത്തുന്നതില്‍ കംബോഡിയ വിജയിച്ചു. ഈ നീക്കം തായ്‌ലന്‍ഡിന്റെ എതിര്‍ പ്പിന് വീണ്ടും കാരണമായി.