Featured Oddly News

“അവർ മനുഷ്യമാംസം കഴിച്ചു”; ആരാണ് ഗബ്രിയേലയെ അപ്രത്യക്ഷയാക്കിയത്? എന്തിന് വേണ്ടി?

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ വെളിപ്പെട്ട ഭീകരമായ രേഖകളും ഫോട്ടോകളും ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളും, പ്രമുഖരുടെ ഇടപെടലും, നരഭോജനത്തെ (Cannibalism) കുറിച്ചുള്ള അവകാശവാദങ്ങളും ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, ഇതിനും മുൻപ് 2009-ൽ, വരേണ്യവർഗ്ഗക്കാർ നരഭോജനം നടത്തുന്നുവെന്നും കുഞ്ഞുങ്ങളെ തിന്നുന്നുവെന്നും ആരോപിച്ചതിന് പിന്നാലെ ഗബ്രിയേല റിക്കോ ജിമെനെസ് എന്ന മെക്സിക്കൻ മോഡൽ അപ്രത്യക്ഷയായിരുന്നു. നരഭോജനത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ മെക്സിക്കൻ മോഡലിന്റെ കേസ്, എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ലോകശ്രദ്ധ നേടുകയാണ്.

ആരായിരുന്നു ഗബ്രിയേല റിക്കോ ജിമെനെസ്?

മെക്സിക്കോയിൽ നിന്നുള്ള 21 വയസ്സുകാരിയായ മോഡലായിരുന്നു ഗബ്രിയേല റിക്കോ ജിമെനെസ്. മെക്സിക്കോയിലെ മോണ്ടെറെയിൽ (Monterrey) നടന്ന ഒരു സ്വകാര്യ വരേണ്യ വിരുന്നിൽ അവർ പങ്കെടുത്തതായി പറയപ്പെടുന്നു. പിന്നീട്, “അവർ മനുഷ്യമാംസം കഴിച്ചു” എന്നതടക്കമുള്ള അസ്വസ്ഥതയുണ്ടാക്കുന്ന വെളിപ്പെടുത്തലുകൾ കരഞ്ഞുകൊണ്ടും അലറിക്കൊണ്ടും നടത്തുന്ന ഗബ്രിയേലയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഈ സംഭവത്തിന് പിന്നാലെ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും, തൊട്ടുടുത്ത ദിവസം അവർ അപ്രത്യക്ഷയാകുകയും ചെയ്തു.

ഗബ്രിയേലയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അന്ന് അധികൃതർ നൽകിയ വിശദീകരണം. വിഐപി മോഡലിംഗ് പരിപാടിയിൽ അന്ന് പങ്കെടുത്ത പ്രമുഖ ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും എപ്സ്റ്റീൻ കേസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇപ്പോൾ, ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുതുതായി പുറത്തുവിട്ട രേഖകളിൽ, നരഭോജനവും ശിശുക്കളുടെ മൃതദേഹം വികൃതമാക്കുന്നതും ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ ഒരു പുരുഷൻ ആരോപിച്ചതായി എഫ്ബിഐ (FBI FD-302) റിപ്പോർട്ടിലുണ്ട്. എന്നിരുന്നാലും, ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.