കേരളത്തെപ്പറ്റി എ.ബി.സി.ഡി. അറിയാത്തവര്‍ കേരളത്തിലെ ബി.ജെ.പിയെ എവിടെ എത്തിച്ചുവെന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍. സഭാ വിഷയത്തില്‍ പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പിന്തുണച്ചു ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഈ ചോദ്യം. കോര്‍ ഹിന്ദുവിനെ വിട്ടു ബി.ജെ.പി. ക്രിസ്‌ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍തന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി.
ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.
ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്.
കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?
ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം!
ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം.
അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !




