കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പോരാട്ടത്തിൽ സമ്മിശ്രഫലം. അയൽമണ്ഡലങ്ങളിൽ മത്സരിച്ച അച്ഛനും മകനും പരാജയപ്പെട്ടതാണ് പ്രധാന വാർത്ത. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും തോൽവി അറിഞ്ഞു. കേരള കോൺഗ്രസ് നേതാക്കളുടെ മക്കൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ച പാലായിൽ ജോസ് കെ. മാണിക്കും ജയിക്കാനായില്ല. എന്നാൽ ചവറയിലെ ആർ.എസ്.പി മക്കൾ പോരാട്ടത്തിൽ ഷിബു ബേബി ജോൺ വിജയം നിലനിർത്തി. കേരള കോൺഗ്രസ് നിരയിൽ നിന്ന് പിറവത്ത് അനൂപ് ജേക്കബും Read More…
Tag: shone George
കേരളത്തെപ്പറ്റി ABCD അറിയാത്ത പ്രസിഡന്റ്, BJP എവിടെ എത്തി? സഭാ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി.പി. സെന്‍കുമാര്‍
കേരളത്തെപ്പറ്റി എ.ബി.സി.ഡി. അറിയാത്തവര്‍ കേരളത്തിലെ ബി.ജെ.പിയെ എവിടെ എത്തിച്ചുവെന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍. സഭാ വിഷയത്തില്‍ പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പിന്തുണച്ചു ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഈ ചോദ്യം. കോര്‍ ഹിന്ദുവിനെ വിട്ടു ബി.ജെ.പി. ക്രിസ്‌ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍തന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. Read More…
‘സഭക്ക് വേണ്ടെങ്കിൽ തിരിച്ചും വേണ്ടെന്ന് വയ്‌ക്കും, ക്രൈസ്തവ സഭക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ് , ‘‘അമിത് ഷാ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും?
തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കെതിരെ കടുത്ത വിമർശനവുമായി പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും സഭയുടെ മുഖപത്രമായ ‘ദീപിക’യും ബി.ജെ.പി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും സഭയ്ക്കുള്ളിൽ ചില മുന്നണികൾക്കായി വിടുപണി ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എഫ്.സി.ആർ.എ ബില്ല് മാറ്റിവെപ്പിച്ചത് തങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും സഭയ്ക്ക് തങ്ങളെ വേണ്ടെങ്കിൽ തിരിച്ച് സഭയെയും വേണ്ടെന്നു വെക്കേണ്ടി വരുമെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി. സഭാ വോട്ടുകൾ Read More…



