വേറിട്ട വസ്ത്രധാരണ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ്. വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കാറുണ്ട് മസാല ചിപ്സുകളുടെ പാക്കറ്റുകള്‍ കൊണ്ടു പോലും ഉര്‍ഫി വസ്ത്രങ്ങളില്‍ പരീക്ഷണം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ പരീക്ഷണങ്ങള്‍ എപ്പോഴും വിവാദമാകാറുമുണ്ട്. എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടാലും ഭീഷണികൾ ഉണ്ടായാലും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ഉർഫി. വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇത്തവണയും ഉർഫി പതിവ് തെറ്റിച്ചില്ല. ആരും ചിന്തിക്കുക പോലുമില്ലാത്ത വേറിട്ട വേഷവിധാനവുമായാണ് ഉർഫിയുടെ പുതിയ പോസ്റ്റ്.
ഇത്തവണ ഒക്കെ ടെസ്റ്റഡ് എന്ന സീല്‍ മാത്രം പതിച്ചുകൊണ്ട് നഗ്നത മറച്ചാണ് ഉര്‍ഫിയുടെ പുതുപുത്തന്‍ പരീക്ഷണം. പൂര്‍ണ്ണ നഗ്നയായി പോസു ചെയ്തിരിക്കുന്ന താരം കൈ കൊണ്ട് ശരീരത്തിന്റെ മുകള്‍ഭാഗം കഷ്ടി മറച്ചിട്ടുണ്ട്. നഗ്നത മറയ്ക്കാന്‍ സീലുകളുടെ മറ മാത്രം. ഉര്‍ഫിയുടെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
സീരിയലുകളിലൂടെ തുടങ്ങി പിന്നീട് ബിഗ് ബോസ് ഹിന്ദിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഉര്‍ഫി. 25 കാരിയായ ഉർഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോയായ ‘ബഡേ ഭയ്യാ കി ദുൽഹനിയ’യിലും പിന്നീട് ‘മേരി ദുർഗ’, ‘ബേപ്പന്ന’, ‘പഞ്ച് ബീറ്റ് സീസൺ 2’ എന്നിവയിലും മുഖം കാണിച്ചിരുന്നു. ഉര്‍ഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും പുതിയ റിപ്പോര്‍ട്ടുകളുണ്ട്.
See in Instagram
https://www.instagram.com/reel/CyC7hN_INL3/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==




