നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു.
നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് എത്തുന്ന നയന്‍താരയും ഭർത്താവ് വിഘ്‌നേഷ് ശിവനും മുൻ നിരയിൽ ഇരിക്കുന്നതിന് മുമ്പ് മറ്റ് അതിഥികളുമായി ഇടപഴകുകയും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്യുന്നത് കാണാം. ഇതേസമയം എതിർവശത്ത് ധനുഷ് ഇരിക്കുന്നതും കാണാം.
വിവാഹവേളയില്‍ രണ്ട് അഭിനേതാക്കളും അടുത്തടുത്തായി ഇരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യുകയാണ്. ഈ വിവാദം രണ്ട് അഭിനേതാക്കളുടെയും ആരാധകർക്കിടയിൽ ഒരു മത്സരത്തിനുതന്നെ കാരണമായി, ഇരുഭാഗത്തുമുള്ള ആരാധകര്‍ മറുഭാഗത്തുള്ള താരങ്ങളെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു. നയൻതാര തുറന്ന കത്ത് നൽകിയെങ്കിലും ധനുഷിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടയില്‍ ധനുഷ് താന്‍ സംവിധാനം ചെയ്ത ‘നിലവുക്ക് എൻ മേൽ എന്നാടീ കൊബം’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനെ കുറിച്ച് തന്റെ എക്‌സ് അക്കൗണ്ടിൽ ഒരു അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു. ടെന്നീസ് താരം റാഫേൽ നദാലിന്റെ വിരമിക്കലിനെക്കുറിച്ചുള്ള ട്വീറ്റും അദ്ദേഹം പങ്കുവച്ചു.
നയൻതാരാ വിവാദം തന്നെ ബാധിക്കാൻ ധനുഷ് അനുവദിക്കുന്നില്ലെന്നും വിവാദങ്ങൾ അവഗണിച്ച് തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ധനുഷിന്റെ ആരാധകർ ഇത് വ്യാപകമായി ചർച്ച ചെയ്തിട്ടുണ്ട്