Featured Spotlight

എൻഎസ്എസ്-എസ്എൻഡിപി ഐക്യം: പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടുള്ള ‘ചതി’യെന്ന് ഗണേഷ് കുമാർ!

തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു.

സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ വെള്ളാപ്പള്ളി വരുന്നു എന്ന് പറഞ്ഞപ്പോൾ മകനെപ്പോലെ സ്വീകരിക്കാമെന്നാണ് സുകുമാരൻ നായർ ആദ്യം കരുതിയത്. എന്നാൽ എൻഡിഎ ഘടകകക്ഷിയായ തുഷാർ എൻഎസ്എസിനെ കൂടെനിർത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

മലപ്പുറത്തെക്കുറിച്ചോ മുസ്ലിം ലീഗിനെക്കുറിച്ചോ കടന്നാക്രമണം നടത്തുന്നത് എൻഎസ്എസിന്റെ ശൈലിയല്ല. അത്തരം വർഗീയ നീക്കങ്ങളിലേക്ക് സംഘടനയെ വലിച്ചിഴയ്ക്കുന്നുവെന്ന് വ്യക്തമായതോടെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ഐക്യനീക്കം ഉപേക്ഷിച്ചതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *