Lifestyle

160,000 പൂക്കളില്‍ നിന്നും ലഭിക്കുക ഒരു കിലോ മാത്രം, സൗദിയുടെ അപൂര്‍വ തേനിന് വില 500 റിയാല്‍ വരെ

എല്ലാ തേനും മധുരമുള്ളതാണ്. എന്നാല്‍ സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണങ്ങളുണ്ട്. സൗദി അറേബ്യയിലെ അസീര്‍ പ്രദേശത്ത് നിന്നും ലഭ്യമാകുന്ന സിദ്ര് തേന്‍ ആദ്യമായിയാണ് വിദേശരാജ്യങ്ങലിലേക്ക് കയറ്റി അയച്ചത്. ഈ തേനില്‍ വളരെ അധികം ഔഷധഗുണങ്ങളുണ്ട്. 160000 പൂക്കളില്‍ നിന്ന് ഒരു കിലോഗ്രാം തേന്‍ മാത്രമാണ് ലഭിക്കുക എന്നത് ഇതിന്റെ ഡിമാന്‍ഡ് കൂട്ടുന്നു.

സിദ്ര് മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേന്‍ ആന്റി ഒക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ മറ്റ് കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഓഗസ്റ്റ് , സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അസീറിലും പരിസരങ്ങളിലും പെയ്ത മഴ തേനീച്ചകള്‍ക്ക് വന്‍ തോതില്‍ അമൃത് ആഗിരണം ചെയ്യാനുള്ള ശേഷി നല്‍കി. പിന്നീട് ആരോഗ്യവും പോഷകഗുണവും ഉള്ള സ്വാഭാവിക തേനായി മാറുകയായിരുന്നു. സിദ്ര് തേന്‍ അറേബ്യന്‍ പെനിന്‍സുലയിലെ പ്രധാനപ്പെട്ട തേന്‍ ഇനങ്ങളില്‍ ഒന്നാണെന്നും അസീര്‍ പ്രദേശത്തെ ഗവേഷകരായ ഡോ ഇബ്രാഹിം പറഞ്ഞു. സിദ്ര് അനാബ് ആണ് പ്രധാനപ്പെട്ട തേന്‍ ഇനങ്ങലില്‍ ഒന്ന്.

ഏതാണ്ട് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഈ തേനിന്റെ വിളവെടുപ്പ് ആരംഭിച്ചത്. ഒരു കിലോഗ്രാം സിദ്ര് തേനിന് 350 മുതല്‍ 500 റിയാല്‍ വരെ വില വരും.-