Crime

വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി​കൊണ്ട് വെട്ടി കാമുകി

തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്.

യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സ്വകാര്യ ഭാഗത്ത് മുറിവേറ്റ കാമുകന്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ യുവാവ് കാമുകിക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 118(1) പ്രകാരം യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കൃത്യമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.