Featured Oddly News

52-കാരിയ്ക്ക് കടുത്ത​‍പ്രണയം, കാമുകന്റെ വിവാഹം ഉറപ്പി​പ്പോള്‍ വീട്ടില്‍ചെന്ന് കുത്തിയിരിപ്പ്, പോലീസെത്തിയപ്പോള്‍ കിണറ്റില്‍ ചാടി

മാന്നാര്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരുടെ മുമ്പില്‍ വീട്ടമ്മ കിണറ്റില്‍ ചാടി. വീടിന്‌ അടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകനായി നിയമിതനായ ആളോടു തോന്നിയ പ്രണയമാണു സംഭവങ്ങള്‍ക്കു തുടക്കം. ഭര്‍തൃമതിയാണ്‌ 52 വയസുകാരിയായ വീട്ടമ്മ. 30ഉം 25ഉം വയസുള്ള മക്കളുമുണ്ട്‌. അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞു വീട്ടമ്മ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കുത്തിയിരുന്നു. അധ്യാപകന്റെ വീട്ടുകാര്‍ മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നു രണ്ട്‌ എസ്‌.ഐമാരും ഒരു വനിതാ സിവില്‍ പോലീസ്‌ ഓഫീസറും സ്‌ഥലത്തെത്തി വീട്ടമ്മയോടു കാര്യങ്ങള്‍ Read More…

Celebrity

‘ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു, ഒരു കുട്ടിയെ തരുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു’; വിവിയൻ റിച്ചാർഡ്‌സുമായുള്ള ബന്ധത്തെപ്പറ്റി നീനാ ഗുപ്ത

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നീന ഗുപ്ത വീണ്ടും . മകൾ മസാബ ഗുപ്ത ഉണ്ടായിരുന്നിട്ടും തങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി. അവർ പറഞ്ഞത്? ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ, തങ്ങൾ പരസ്പരം പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് നീന ഗുപ്ത നൽകിയ മറുപടി ഇതായിരുന്നു: “അദ്ദേഹത്തോടും പോയി ചോദിക്കൂ. എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും എന്നോട് മാത്രം Read More…

Celebrity Featured

‘ഒരു പ്രണയംകൂടി ഞാൻ ആഗ്രഹിക്കുന്നില്ല’- കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഒരുപാട് മികച്ച അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി പ്രശസ്തി നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണെങ്കിലും ഒട്ടേറെ സിനിമകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് അഭിനേത്രിയായും ഭാഗ്യലക്ഷ്മി കൈയടി നേടിയിട്ടുണ്ട്. ചാമരം,മാറ്റുവിന്‍ ചട്ടങ്ങളെ, സെല്ലുലോയിഡ്, പാവ, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.പലപ്പോഴും തന്റെ നിലപാടുകളും അഭി​‍പ്രായങ്ങളും മുഖം നോക്കാതെ പറയുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒരു പേടിയും കൂടാതെ വെട്ടിത്തുറന്നുള്ള ഈ പറച്ചിലുകള്‍ കൊണ്ട് ഒരുപാട് ശത്രുക്കളെയും താരം നേടിയെടുത്തു. Read More…

Oddly News

‘വാങ്ങിത്തന്ന അടിവസ്ത്രങ്ങളുടെ പണം വരെ തിരികെ ചോദിച്ചു’; കാമുകിക്ക് വേണ്ടി ചിലവാക്കിയ 6 ലക്ഷം രൂപ തിരികെ വേണമെന്ന് യുവാവ് കോടതിയിൽ

ചൈനയിൽ നിന്നുള്ള വിചിത്രമായ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് കാമുകിക്ക് വേണ്ടി ചിലവാക്കിയ 6 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കാമുകി അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതാണ് യുവാവ് ഇതിന് കാരണമായി കോടതിയിൽ പറഞ്ഞത്. ‘അവൾ ഒരുപാട് ആഹാരം കഴിക്കുമായിരുന്നു’ വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് വേർപിരിഞ്ഞതിന് പിന്നാലെയാണ് യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഏകദേശം 7,000 Read More…

Featured Lifestyle

രണ്ടുപേർ ചുംബിക്കുമ്പോൾ… എന്തുകൊണ്ടാണ് ചുംബനം അവിസ്മരണീയവുമായി തോന്നുന്നത്?

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. പങ്കാളിയുടെ ഗന്ധവും രുചിയും ആകര്‍ഷണത്തില്‍ വലിയ പങ്ക് വഹിക്കുന്നതായിട്ടാണ് മനശ്ശാസ്ത്രം കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സ്വാഭാവിക സുഗന്ധത്തിന് ആശ്വാസമോ ആവേശമോ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ചുണ്ടുകളുടെ രുചി വൈകാരിക ബന്ധം വര്‍ദ്ധിപ്പിക്കും. സൂക്ഷ്മമായ ഇന്ദ്രിയ സൂചനകള്‍ ഓരോ ചുംബനത്തെയും വ്യക്തിപരമാക്കുന്നു. ചുംബനം വ്യക്തഗതമായ രസതന്ത്രമാണ്. ഊഷ്മളത, ആവേശം, ബന്ധം എന്നിവയുടെ പരിചിതമായ മിശ്രിതം സൃഷ്ടിക്കുന്നതിനാല്‍ ചുംബനം പ്രണയപരമാണെന്നത് പോലെ ശാസ്ത്രീയമാണെന്ന് തെളിയിക്കുന്നു. ചുംബനത്തിന് പിന്നിലെ ശാസ്ത്രം ചുംബിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? Read More…

Featured Lifestyle

തന്നേക്കാള്‍ ചെറുപ്പമായ വിവാഹിതനോട് തൊഴിലുടമയ്ക്ക് കടുത്ത പ്രണയം; വിവാഹമോചനം ചെയ്യാന്‍ 3.7 കോടി നല്‍കി, ബന്ധം മോശമായപ്പോള്‍ പണം തിരിച്ചുവേണമെന്ന് യുവതി

തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹിതനായ കീഴുദ്യോഗസ്ഥനോട് തൊഴിലുടമയായ യുവതിക്ക് കടുത്ത പ്രണയം. വന്‍ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് കൊടുത്ത് അയാളെ വിവാഹമോചനം ചെയ്യിച്ച് വിവാഹം കഴിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തൊഴിലുടമയ്ക്ക് മടുത്തു. ഇപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവിന്റെ മുന്‍ ഭാര്യയ്ക്ക് നല്‍കിയ മൂന്ന് ദശലക്ഷം യുവാന്‍ (ഏകദേശം 3.7 കോടി രൂപ) തിരിച്ചുചോദിച്ച് അയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ് കൊടുത്തിരിക്കുകയാണ് ചൈനയിലെ സംരംഭക . തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍, പുരുഷനും Read More…

Featured Good News

രോഗിയായ മുന്‍കാമുകിക്ക് സമ്പാദ്യം മുഴുവന്‍ നല്‍കി മരണാസന്നനായ കാമുകന്‍! എന്റെ ജീവിതം കൂടി നീ ജീവിച്ചുതീര്‍ക്കുക, കണ്ണുനനയിക്കും ഈ പ്രണയകഥ

മരണാസന്നനായ കാമുകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മുന്‍ കാമുകിക്ക് കൈമാറി. ചൈനയില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍ തന്റെ സമ്പാദ്യത്തോടൊപ്പം ഒരു വിടപറയല്‍ കത്തും നല്‍കി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിംഗില്‍ നിന്നുള്ള 22 വയസ്സുകാരിയായ ഹു സിന്‍യാവോയുടേയും കാമുകന്‍ സിയാവോയുടെയും കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഹു സിന്‍യാവോ എട്ട് വര്‍ഷമായി വാസ്‌കുലാര്‍ രോഗവുമായി പോരാടുകയായിരുന്നു. ക്രമേണ ഈ രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊതുസുഹൃത്ത് വഴിയാണ് ഹു സിയാവോയെ പരിചയപ്പെട്ടത്. സിയാവോ, ഇന്നര്‍ Read More…

Good News

‘മഹാമാരിക്കാലത്തും അവൻ എന്നെ കാണാൻവന്നു’; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പങ്കുവച്ച് ബ്രസീലിയൻ യുവതി

ഇന്ത്യയിലെ യുവാവും ബ്രസീലിലെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വെറും വിവാഹമല്ല, പ്രണയവിവാഹം. ബ്രസീലിയൻ യുവതി തങ്ങളുടെ പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, രണ്ടു സംസ്കാരങ്ങളുടെ സംയോജനത്തിന്റെയും ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി. ഗുജറാത്തി ഭർത്താവുമൊത്തുള്ള യാത്രയും തൈന ഷാ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള പ്രണയകഥ തങ്ങള്‍ പങ്കുവെക്കുന്നു എന്നാണ് പോസ്റ്റില്‍ ടൈന പറയുന്നത്. ‘ഞങ്ങളുടെ പ്രണയകഥ. ഞാന്‍ ബ്രസീലില്‍ നിന്നാണ്. അവന്‍ ഇന്ത്യയില്‍ നിന്നും. ജീവിതം ഞങ്ങളെ ഓണ്‍ലൈനില്‍ ഒന്നിപ്പിച്ചത് Read More…

Lifestyle

അകലങ്ങള്‍ ഇല്ലാതാക്കുന്ന പ്രണയം; ബെംഗളൂര്‍ യുവാവിന്റെ അമേരിക്കൻ യുവതിയുമായുള്ള പ്രണയകഥ, ഹൃദയം കവരും

പ്രണയത്തിലായിരിക്കുമ്പോൾ ദൂരമൊരു തടസ്സമല്ല. ഹ്യൂമൻസ് ഓഫ് ബോംബെയുമായി പങ്കുവെച്ച ഒരു പോസ്റ്റിൽ, ഒരു ഇന്ത്യൻ യുവാവ് തനിക്ക് അമേരിക്കക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ മനോഹരമായ പ്രണയകഥയും, അവർ എങ്ങനെ ശാരീരികവും സാംസ്കാരികവുമായ അതിർവരമ്പുകൾ ഭേദിച്ച് പ്രണയത്തിലായെന്നും പങ്കുവെച്ചു. ഒരു കലാകാരനായ ദീപക്, 2023-ൽ ഒരു പരിപാടിക്കായി മുംബൈയിൽ പോയപ്പോൾ ഹന്ന എന്ന പെൺകുട്ടിയോട് തനിക്ക് പെട്ടെന്ന് പ്രണയം തോന്നിയതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിൽ പങ്കുവെച്ചു. ആദ്യ കാഴ്ചയിൽത്തന്നെ, വെറും ആകർഷണത്തിനപ്പുറം, നിഷേധിക്കാനാവാത്ത ഒരു ബന്ധം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം Read More…