Featured Good News

സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു സഹപാഠി അവള്‍ക്ക് ഒരുമിച്ചൊരു ഉച്ചഭക്ഷണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ നിര്‍ദ്ദയം അത് തള്ളി. അന്ന് അവള്‍ അവന്റെ വിലയേറിയ പോക്കിമോന്‍ ടിഫിന്‍ ബോക്സ് താഴെവീണ് തകരാന്‍ കാരണമാകുകയും ചെയ്തു. വേര്‍പിരിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷം, അവര്‍ ഒരു മാച്ച് മേക്കിംഗ് ആപ്പില്‍ വീണ്ടും കണക്റ്റുചെയ്തു. ബാക്കിയൊക്കെ ചരിത്രമാണ്.

മുന്‍ വൈരാഗ്യം പ്രണയമായി വളര്‍ന്നതിന്റെ അതുല്യമായ കഥയുമായി ഹൃദയങ്ങള്‍ കവര്‍ന്ന് പോസ്റ്റ് വൈറലായി. ത്രോബാക്ക് ക്ലാസ് ഫോട്ടോയും വിവാഹ ചിത്രവും സഹിതമാണ് ട്വീറ്റ്. ”ആണ്‍കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍. അന്തര്‍മുഖത്വമുള്ള തികച്ചും ലജ്ജാശീലനായ ഒരാള്‍ എന്നോടൊപ്പം ഉച്ചഭക്ഷണം പങ്കിടാന്‍ ശ്രമിച്ചു. ഞാന്‍ അബദ്ധത്തില്‍ അവന്റെ പോക്കിമോന്‍ ടിഫിന്‍ ബോക്സ് പൊട്ടിച്ചു. സ്‌കൂള്‍കാലത്ത് ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം ഒരിക്കലും രൂപപ്പെട്ടില്ല. എന്നാല്‍ ഞങ്ങളുടെ വിവാഹം തീര്‍ച്ചയായും നടന്നു. ഹാപ്പി ഫ്രണ്ട്ഷിപ്പ്‌ഡേ” എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം യുവതിയുടെ കുറിപ്പ്.

കമന്റ് സെക്ഷന്‍ രസകരമായ പരാമര്‍ശങ്ങളും ഊഷ്മളമായ ആശംസകളും കൊണ്ടു നിറഞ്ഞിരുന്നു. ആളുകള്‍ക്ക് തുറന്ന പ്രണയത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു ഉപയോക്താവ് എഴുതി, ‘ഞാന്‍ ചിലപ്പോള്‍ സങ്കല്‍പ്പിക്കുന്ന തരത്തിലുള്ള പ്രണയകഥ.’ ഇനിയൊരിക്കലും നിങ്ങള്‍ മറ്റൊരു ടിഫിന്‍ പൊട്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.