‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…
Posted onAuthorashtagonComments Off on ‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരീഗമ മലയാളം ആണ്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രം ആയതുകൊണ്ട് തന്നെ ഈ സിനിമ കാണാനുള്ള ആവേശം കുറച്ച് കൂടുതലാണ്.
അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് Read More…
ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…
പാന്‍-ഇന്ത്യന്‍ നടന് പ്രകാശ് രാജ് അടുത്തിടെ ഒരു പരിപാടിക്കിടെ തന്റെ 5 വയസ്സുള്ള മകന് സിദ്ധാര്‍ത്ഥിനെ നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്പത്തിയഞ്ചാം വയസില്‍ പ്രകാശ് രാജ് രണ്ടാമത് വിവാഹിതനായിരുന്നു. മകന്റെ മരണം സംഭവിച്ചു. എന്നിരുന്നാലും, തനിക്ക് തന്റെ പെണ്മക്കളും കുടുംബവും തൊഴിലും പരിപാലിക്കാന്‍ ഉള്ളതിനാല്‍ തനിക്ക് സ്വാര്‍ത്ഥനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആഘോഷിക്കാനും സങ്കടത്തില്‍ മുഴുകുന്നതിനു പകരം അവ പങ്കിടാനുമാണ് താന്‍ എപ്പോഴും ഉദ്ദേശിക്കുന്നതെന്ന് Read More…