വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി.
നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം പുറത്തുവന്നു, വധു അയൽക്കാരന്റ കൂടെ ഒളിച്ചോടി . രണ്ട് യുവാക്കൾ അവളെ രക്ഷപെടാൻ സഹായിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ കമിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല.
തുടർന്ന് ഇരു കുടുംബങ്ങളും ലോക്കൽ പോലീസിൽ പരാതി നൽകി. ജയ്‌സ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സമീപവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയുടെ എതിർപ്പിനെ അവഗണിച്ചാണ് ജെയ്‌സ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ വിവാഹം നടത്തിയതെന്ന് വധുവിന്റെ പിതാവ് പറയുന്നു.
വധുവിനെ കാണാതായതിനെ തുടർന്ന് വധുവും കാമുകനുമടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.