കോവിഡ് പേടിച്ച് പുറംലോകത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന രണ്ടു കുട്ടികളെ ഇറ്റലിയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പത്രങ്ങള്‍ ‘പ്രേത കുട്ടികള്‍’ എന്ന് വിശേഷിപ്പിച്ച മൂന്ന് വര്‍ഷത്തോളം ലോകത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട് ജീവിച്ച രണ്ട് കുട്ടികളെ ഒരു ഫാമിലാണ് കണ്ടെത്തിയത്. ഏപ്രിലില്‍, വടക്കന്‍ ഇറ്റലിയിലെ ലോറിയാനോയ്ക്ക് സമീപം പിഡ്‌മോണ്ടില്‍ നിന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആള്‍ക്കാരെ ഒരു പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെ, ഒമ്പതും ആറും വയസ്സുള്ള ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാതാപിതാക്കളോടൊപ്പം ഏകാന്തതയില്‍ കഴിയുകയായിരുന്നു. നിരക്ഷരരും ഇപ്പോഴും ഡയപ്പറുകള്‍ ധരിച്ചിരിക്കുന്നവരുമായ അവര്‍ക്ക് അവരുടെ സ്വത്തിനപ്പുറം ലോകത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. 54 വയസ്സുള്ള ഒരു ഡച്ച് ശില്‍പിയാണ് കുട്ടികളുടെ അച്ഛന്‍. സ്‌കൂളിലോ ആധുനിക വിദ്യാഭ്യാസത്തിന്റെ ഒരു സങ്കേതമോ അവലംബിക്കാതെ വെള്ളത്തിലും ഊര്‍ജ്ജത്തിലും സ്വയംപര്യാപ്തത നേടിയാണ് കുട്ടികള്‍ ഫാമില്‍ താമസിച്ചു വന്നിരുന്നത്.
കോവിഡിനെ ഭയന്ന് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ കളിപ്പാട്ടങ്ങള്‍, കമ്പ്യൂട്ടറുകള്‍, സംഗീതോപകരണങ്ങള്‍, ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കീയിംഗ് എന്നിങ്ങനെ എല്ലാ ആധുനിക സുഖസൗകര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതി ന്റെ പ്രയോജനമാണ് കുട്ടികള്‍ നേടിയത്. കുട്ടികള്‍ ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളും സമയക്കുറവും ചൂണ്ടിക്കാട്ടി ഇറ്റലിയില്‍ ഇവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല. കണ്ടെത്തലിനുശേഷം, ടൂറിന്‍ ജുവനൈല്‍ കോടതിയുടെ തീരുമാനപ്രകാരം രണ്ട് ആണ്‍കുട്ടികളെയും ഒരു വീട്ടില്‍ പാര്‍പ്പിച്ചു, അവരുടെ മാതാപിതാക്കള്‍ക്ക് അവരെ പരിപാലിക്കാന്‍ കഴിവില്ലെന്ന് വിധിച്ചു.




