Sports

മഞ്ഞുകാല ഒളിംപിക്സില്‍ ചൂടപ്പംപോലെ കോണ്ടം, കിട്ടാനില്ല; 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീര്‍ന്നു, പാരിസിൽ വിതരണം ചെയ്തത് 3ലക്ഷം വിന്‍റര്‍ ഒളിംപിക്സില്‍ പ്രതിസന്ധി

മിലാനോ കൊര്‍ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്‌ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം Read More…

Sports

മോസ്‌ക സഹോദരങ്ങൾ തകർത്താടി; നേപ്പാളിനെ 10 വിക്കറ്റിനു കീഴടക്കി ഇറ്റലിക്ക് ചരിത്ര വിജയം

മുംബൈ: ലോകകപ്പ്‌ ഫുട്‌ ബോളില്‍ ഇറ്റലി എന്ന്‌ കേട്ടാല്‍ എതിരാളികളുടെ മുട്ട്‌ ഒന്ന്‌ ഇടിക്കും!. കാരണം നാലു തവണ കിരീടം ഉയര്‍ത്തുകയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പുമായ ഇറ്റലി ലോക ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്‌ട ടീമാണ്‌.എന്നാല്‍ ക്രിക്കറ്റില്‍ ഇറ്റിലിയെന്നത്‌ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കുഞ്ഞന്‍ ടീമായിട്ടാണ്‌ കാണുന്നത്‌. എന്നാല്‍ ആ ധാരണ വേണ്ട എന്ന്‌ അസൂറിയന്‍ പട ഇന്നലെ നേപ്പാളുമായി നടന്ന ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ തെളിയിച്ചു.കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു കീഴടങ്ങിയ നേപ്പാളിനെതിരേ 10 Read More…

Travel

ഏറ്റവും നീളമുള്ള തുരങ്കപാത ; ഓസ്ട്രിയയെയും ഇറ്റലിയെയും കൂട്ടി മുട്ടിക്കും; തുരന്നത് ആല്‍പ്‌സിന്റെ ഭാഗമായ 4500 അടി ഉയരമുള്ള പാറ

ലോകത്തെ ഏറ്റവും നീളംകൂടിയ തുരങ്ക റെയില്‍പാതയില്‍ കൈകൊടുത്ത് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും ഓസ്ട്രിയയും. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക കഴിഞ്ഞ സെപ്തംബറില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ മധ്യത്തില്‍, ഒരു ബോറിംഗ് മെഷീന്‍ ഉപയോഗിച്ചു ആല്‍പ്സിലെ ബ്രെന്നര്‍ ചുരത്തിനടിയിലെ 4,500 അടി ഉയരമുള്ള പാറക്കെട്ടുകള്‍ താണ്ടിയാണ് തുരങ്കം പൂര്‍ത്തീകരിച്ചത്. ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കിയില്‍ നിന്ന് സിസിലിയിലെ പലേര്‍മോയിലേക്ക് ഒരു ദിവസം ട്രെയിനുകള്‍ ഓടുന്നത് കാണാന്‍ കഴിയുന്ന ഒരു പ്രധാന കണക്റ്റിംഗ് സിരയായി Read More…

Featured Travel

ലോകത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലവുമായി ഇറ്റലി; 3.3 കി.മീ.നീളം; പക്ഷേ 50 വര്‍ഷമായിട്ടും പണി തീരുന്നില്ല

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പണികഴിപ്പിക്കാന്‍ ഇറ്റലി. സിസിലിയെ കാലാബ്രിയയുമായി ബന്ധിപ്പിക്കുന്ന 13.5 ബില്യണ്‍ യൂറോയുടെ (15.6 ബില്യണ്‍ ഡോളര്‍) ചെലവ് കണക്കാക്കുന്ന മെസീന പാലം പദ്ധതിക്ക് ഇറ്റലി അന്തിമ അനുമതി നല്‍കി. ഏകദേശം 3.3 കിലോമീറ്ററിലധികം നീളമുള്ള പാലമാണ് ആലോചിക്കുന്നത്. മെസീന കടലിടുക്ക് തൂക്കുപാലം ടോറെ ഫാരോയിലെ സിസിലിയെ വില്ല സാന്‍ ജിയോവാനിയില്‍ ഇറ്റലിയിലെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് ദ്വീപിനെ ഉപദ്വീപുമായി നേരിട്ട് ബന്ധിപ്പിക്കും. ട്രാന്‍സ്-യൂറോപ്യന്‍ ഗതാഗത ശൃംഖലകളുടെ ബെര്‍ലിന്‍-പലേര്‍മോ റെയില്‍വേ അച്ചുതണ്ടിന്റെ Read More…

Featured

കോവിഡ് പേടിച്ച് മൂന്ന് വര്‍ഷത്തേക്ക് പുറംലോകം കാണിച്ചില്ല ; ഇറ്റാലിയന്‍ നഗരത്തില്‍ രണ്ട് പ്രേതക്കുട്ടികള്‍

കോവിഡ് പേടിച്ച് പുറംലോകത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന രണ്ടു കുട്ടികളെ ഇറ്റലിയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പത്രങ്ങള്‍ ‘പ്രേത കുട്ടികള്‍’ എന്ന് വിശേഷിപ്പിച്ച മൂന്ന് വര്‍ഷത്തോളം ലോകത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട് ജീവിച്ച രണ്ട് കുട്ടികളെ ഒരു ഫാമിലാണ് കണ്ടെത്തിയത്. ഏപ്രിലില്‍, വടക്കന്‍ ഇറ്റലിയിലെ ലോറിയാനോയ്ക്ക് സമീപം പിഡ്‌മോണ്ടില്‍ നിന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആള്‍ക്കാരെ ഒരു പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെ, ഒമ്പതും ആറും വയസ്സുള്ള ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാതാപിതാക്കളോടൊപ്പം ഏകാന്തതയില്‍ Read More…

Sports

2026 ലെ ICCT 20 ലോകകപ്പിന് ഇറ്റലി യോഗ്യത നേടി ; അരങ്ങേറ്റ ലോകകപ്പിന് ഒരുങ്ങുന്നു

ഇറ്റലി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഫുട്‌ബോളാണ്. എന്നാല്‍ ക്രിക്കറ്റിലും തങ്ങള്‍ക്ക് അല്‍പ്പം കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ടീം. 2026 ലെ ഐസിസി ടി20 ലോകകപ്പില്‍ കളിക്കാന്‍ ഇറ്റലിയുടെ നീലപ്പടയുമു ണ്ടാ കും. ഇറ്റലി യോഗ്യത നേടി. ഹേഗില്‍ നടന്ന യൂറോപ്യന്‍ ലെഗ് ഓഫ് ക്വാളിഫൈ യിംഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും, വെള്ളിയാഴ്ച അസൂറി ടൂര്‍ണമെന്റില്‍ സ്ഥാനം ഉറപ്പിച്ചു. ഇതോടെ, 2026 ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന 20 ടീമുകളില്‍ ഒന്നായി ഇറ്റലിയെ കാണാനാകും. Read More…

Featured Travel

ഒരു കലാകാരന്‍ കയ്യൊപ്പിട്ടു ; പ്രേതനഗരം കാണാന്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്ക്

തന്റെ ജന്മനാട് തകര്‍ന്നുവീഴുന്നത് ആര്‍ക്ക് കണ്ടുനില്‍ക്കാനാകും. അതാണ് ഇറ്റാലിയന്‍ ചിത്രകാരനായ ലിനോ ലൊംബാര്‍ഡിയ്ക്കും ഉണ്ടായ പ്രശ്‌നം. വിദ്യാഭ്യാസവും അറിവും നേടി പുതിയതും ആധുനികവുമായ ജോലിയും സുഖസൗകര്യങ്ങളും തേടി പുതിയതലമുറ നഗരജീവിതത്തിന്റെ ഭാഗമായതോടെ തന്റെ നാട്ടില്‍ ആള്‍താമസം കുറഞ്ഞുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം തനിക്കറിയാവുന്ന പണി നോക്കി. ഇപ്പോള്‍ ഇറ്റാലിയന്‍ ചെറുപട്ടണമായ സ്‌റ്റോര്‍ണാരയില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. പുഗ്ലിയ മേഖലയിലെ ഗ്രാമീണ പട്ടണം കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. ആളൊഴിഞ്ഞ് പ്രേതനഗരമായി മാറിയ സ്‌റ്റോര്‍ണാര ഇപ്പോള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ Read More…

Good News

ജയിലില്‍ തടവുകാര്‍ക്ക് ‘സെക്സ് റൂം’; പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് കിടക്കയും ശുചിമുറിയുമുള്ള മുറി

ജയില്‍ തടവുപുള്ളികള്‍ക്കായി സെക്സ് റൂം ആരംഭിച്ച് ഇറ്റലി. ഇറ്റലിയിലെ ഉംബ്രിയയിലെ ടെർണിയിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വനിതാ പങ്കാളിയുമായി സ്വകാര്യ സന്ദര്‍ശനം അനുവദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുതല്‍ ആദ്യമായി ഈ സംവിധാനം തുടങ്ങിയത്. തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കുള്ള അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് പുതിയ സൗകര്യം ഇറ്റലി അനുവദിച്ചത്. സംഭവത്തിലെ ആളുകളുടെ സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് ഉംബ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ Read More…

Oddly News

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക; ബാക്കി സമയത്ത് അശ്‌ളീല മോഡല്‍ ; സ്‌കൂള്‍ പുറത്താക്കി

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ്‌ സൈറ്റ് ഒണ്‍ലിഫാന്‍സില്‍ മൂണ്‍ലൈറ്റിംഗ് നടത്തി കുടുങ്ങി. 29 കാരി എലീന മരാ ഗ എന്ന അദ്ധ്യാപികയാണ് ഒണ്‍ലിഫാന്‍സില്‍ തന്റെ അശ്‌ളീല ഉള്ളടക്കം വിറ്റഴിച്ചതാ യി കണ്ടെത്തിയത്. ഇവരെ ജോലിയില്‍ നിന്നും സ്‌കൂള്‍ സസ്‌പെന്റ് ചെയ്തിരിക്കുക യാണ്. മുതിര്‍ന്നവരുടെ വെബ്‌സൈറ്റില്‍ തന്റെ ഉള്ളടക്കം വില്‍ക്കുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തുവെന്ന് ദി ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. പരാതി ലഭിച്ചതിനുശേഷം, സ്‌കൂള്‍ ഭരണകൂടം നടപടി Read More…