കോഴിക്കോട്: യുവതിയെ നഗ്നയാക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. രണ്ടു പേര്‍ ഒളിവില്‍. വയനാട് സ്വദേശിയായ യുവതിയാണ് മെഡിക്കല്‍ കോളജ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറയുന്നു.
യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. ദേശീയ പാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതി ഇയാളുടെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു.
ഇവിടെയെത്തിയ ശേഷമാണ് നഗ്‌നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ സംഭവത്തില്‍ അവ്യക്തതയുണ്ടെന്നും യുവതി ഉള്‍പ്പെടെയുള്ളവര്‍ ലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ പറയുന്ന മറ്റു രണ്ട് പേര്‍ ഒളിവിലാണ്.