സ്‌കൂളിലെ അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അമ്പരപ്പില്‍. മഹാരാഷ്ട്രയിലെ ബീഡിലെ ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മാതാപിതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സ്‌കൂളിനെതിരേ ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
രണ്ട് അദ്ധ്യാപകരും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സ്‌കൂള്‍ ക്യാംപസിന്റെ പലയിടങ്ങളിലുമായി ഇവര്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ ഷോട്ടുകളാണ് വീഡിയോയായി പുറത്തു വന്നിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സ്‌കൂള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക എതിരേ ഡിസംബര്‍ 9 ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ ബീഡ് സിറ്റി പോലീസ് കമ്മീഷണര്‍ കേസെടുത്തിട്ടുണ്ട്.
ഔദ്യേഗിക രേഖകള്‍ പറയുന്നത് സ്‌കൂളില്‍ 23 സ്ത്രീകളും 36 പുരുഷന്മാരും ജോലി ചെയ്യുന്നുണ്ടെന്നാണ്. 70 വര്‍ഷം പഴക്കമുള്ളതും സമൂഹത്തില്‍ നല്ല പ്രശസ്തിയുമുള്ള സ്‌കൂളിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ ശത്രുതയുള്ളവര്‍ ചെയ്ത പണിയാണെന്നും ഇതിലെ സത്യാവസ്ഥ കണ്ടെത്താന്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നുമാണ് സ്‌കൂള്‍ ട്രസ്റ്റ് പറയുന്നത്. വീഡിയോയില്‍ കണ്ട രണ്ടു പുരുഷന്മാരേയും സ്ത്രീകളേയും ഉള്‍പ്പെടെ നാലു ടീച്ചേഴ്‌സിനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. പ്രധാന പ്രതിയുമായി വീഡിയോയില്‍ കാണുന്ന രണ്ടു ടീച്ചര്‍മാരും അതിരു കടന്ന സൗഹൃദം ഉണ്ടായിരുന്നതായും മാനേജ്‌മെന്റും പറയുന്നു.